Your Image Description Your Image Description

കീ​വ്: യു​ക്രെ​യ്ന്‍റെ സൈ​നി​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ റ​ഷ്യയുടെ മി​സൈ​ൽ ആ​ക്ര​മ​ണം. സംഭവത്തിൽ ആ​റു സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടുകയും 10 പേ​ർ​ക്ക് പരിക്കേൽക്കുകയും ചെയ്‌തു.

യു​ക്രെ​യ്ൻ സൈ​ന്യ​മാ​യ നാ​ഷ​ണ​ൽ ഗാ​ർ​ഡാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് യൂ​ണി​റ്റ് ത​ല​വ​നാ​യ ക​മാ​ൻ​ഡ​റെ സൈ​ന്യം സ​സ്പെ​ൻ​ഡ് ചെ​യ്തു.

യു​ക്രെ​യ്ന്‍റെ വ​ട​ക്കു​കി​ഴ​ക്ക​ൻ മേ​ഖ​ല​യാ​യ സു​മി പ്ര​വി​ശ്യ​യി​ലെ സൈ​നി​ക ക്യാ​മ്പി​നു നേ​ർ​ക്കാ​യി​രു​ന്നു ആ​ക്ര​മ​ണം. 70 യു​ക്രെ​യ്ൻ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​താ​യി റ​ഷ്യ അ​വ​കാ​ശ​പ്പെ​ട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *