Your Image Description Your Image Description

പിറന്നാൾ ദിനത്തോടനുബന്ധിച്ച് വിഷ്ണു മഞ്ചു നായകനാകുന്ന കണ്ണപ്പ എന്ന സിനിമയിലെ മോഹൻലാൽ കഥാപാത്രത്തിന്റെ വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ. 30 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ മോഹൻലാലിന് കണ്ണപ്പ ടീം പിറന്നാൾ ആശംസകൾ നേരുന്നുമുണ്ട്. ‘കിരാത’ എന്ന കഥാപാത്രമായിട്ടാണ് മോഹൻലാൽ സിനിമയിൽ എത്തുന്നത്. പാശുപതാസ്ത്രത്തിന്റെ അധിപനായ പുരാണത്തിലെ കിരാതൻ എന്ന കഥാപാത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മോഹൻലാലിന്റെ കഥാപാത്രത്തെ ഒരുക്കിയിരിക്കുന്നത്.

15 മിനിറ്റ് മാത്രമാണ് ഈ കഥാപാത്രം സിനിമയിലുള്ളത് എന്നും എന്നാൽ സിനിമയിലെ ഏറ്റവും വലിയ സർപ്രൈസായിരിക്കും മോഹൻലാലിന്റെ കഥാപാത്രം എന്നും നായകനായ വിഷ്ണു മഞ്ചു കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. മാത്രമല്ല ചിത്രത്തിന്റെ ഭാഗമാകുന്നതിന് മോഹൻലാൽ പണം ഒന്നും സ്വീകരിച്ചിട്ടില്ലെന്നും വിഷ്ണു നേരത്തെ അറിയിച്ചിരുന്നു. മോഹൻലാലിന് പുറമെ പ്രഭാസ്, അക്ഷയ് കുമാർ, കാജൽ അഗർവാൾ തുടങ്ങിയവരും സിനിമയിൽ കാമിയോ വേഷങ്ങളിലെത്തുന്നുണ്ട്.

മോഹന്‍ ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്‌ടറി, എ വി എ എന്‍റര്‍ടെയ്‌ൻമെന്‍റ്സ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മിക്കുന്നത്. യഥാർത്ഥ സംഭവത്തെ ആസ്‌പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം 1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിംഗിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ. ജൂൺ 27 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *