Your Image Description Your Image Description

2024-25 അധ്യയനവർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലും  കായിക മത്സരങ്ങളിലും ഉന്നത വിജയം  നേടിയ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ക്യാഷ് അവാർഡ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി.യ്ക്ക് എട്ട്  എ+ വരെ നേടിയവരെയും, പ്ലസ് ടു, വി.എച്ച്.എസ്.സി. പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്  നേടിയവരെയും,  കായിക മത്സരങ്ങളില്‍ ദേശീയ, അന്തര്‍ദേശീയ  മത്സരങ്ങളില്‍ പങ്കെടുത്തവരെയും അവാര്‍ഡിനായി പരിഗണിക്കും.  കുട്ടിയുടെ മാര്‍ക്ക് ലിസ്റ്റ് , സര്‍ട്ടിഫിക്കറ്റ് പകർപ്പ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ബാങ്ക് പാസ്ബുക്ക് പകര്‍പ്പ്, അച്ഛന്‍/ അമ്മയുടെ ക്ഷേമനിധി പാസ്ബുക്കിന്‍റെ പകര്‍പ്പ് തുടങ്ങിയവ സ്വയം തയ്യാറാക്കിയ അപേക്ഷയോടോപ്പം മത്സ്യ ബോർഡിന്റെ ഫിഷറീസ് ഓഫീസുകളിൽ സമര്‍പ്പിക്കേണ്ടതാണ്. അവസാന തിയതി മേയ് 31.

Leave a Reply

Your email address will not be published. Required fields are marked *