Your Image Description Your Image Description

വി​വാ​ഹച്ചട​ങ്ങി​നി​ടെ സം​ഘ​ർ​ഷം ഉ​ണ്ടാ​ക്കു​ക​യും ര​ണ്ടു​പേ​രെ മ​ർ​ദി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ അ​ഞ്ച് യു​വാ​ക്ക​ളെ മു​ഹ​മ്മ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മു​ഹ​മ്മ ബോ​ട്ട് ജെ​ട്ടി​ക്ക് സ​മീ​പ​ത്തെ പ​ള്ളി പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന വി​വാ​ഹ ച​ട​ങ്ങി​നി​ട​യാ​ണ് സം​ഭ​വം. സം​ഘ​ർ​ഷം ഒ​ഴി​വാ​ക്കാ​നെ​ത്തി​യ എ​സ്.​ഐ​യെ​യും കെ.​എ​സ്.​ആ​ർ.​ടി.​സി ക​ണ്ട​ക്ട​റെ​യു​മാ​ണ് യു​വാ​ക്ക​ൾ മ​ർ​ദി​ച്ച​ത്.

ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് 11ാം വാ​ർ​ഡ് മീ​ന​ച്ചാ​ൽ ന​ന്ദു അ​ജ​യ് (27), മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്ത് ക​ല​വൂ​ർ വ​ലി​യ​പു​ന്ന​ക്ക​ൽ ബി​മ​ൽ ബാ​ബു (26), ക​ഞ്ഞി​ക്കു​ഴി ഒ​മ്പ​താം വാ​ർ​ഡ് തോ​ട്ട​ത്തി​ശ്ശേ​രി സൗ​ര​വ് (24), ആ​റാം വാ​ർ​ഡ് ക​രു​വേ​ലി​ത​യ്യി​ൽ അ​ക്ഷ​യ് ദേ​വ്(25), അ​ഞ്ചാം വാ​ർ​ഡ് ജോ​യ് ഭ​വ​ന​ത്തി​ൽ ഗോ​കു​ൽ (18) എ​ന്നി​വ​രെ​യാ​ണ് എ​സ്.​എ​ച്ച്. ഒ ​ലൈ​സാ​ദ് മു​ഹ​മ്മ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Leave a Reply

Your email address will not be published. Required fields are marked *