Your Image Description Your Image Description

കമല്‍ഹാസൻ നായകനായി വരാനിരിക്കുന്ന പുതിയ ചിത്രമാണ് തഗ് ലൈഫ്. 37 വർഷങ്ങൾക്കു ശേഷം കമൽ ഹാസനും മണി രത്നവും ഒന്നിക്കുന്ന ചിത്രം ജൂണ്‍ അഞ്ചിനാണ് റിലീസ് ചെയ്യുക.. യുഎ സര്‍ട്ടിഫിക്കറ്റ് നേടിയ കമല്‍ഹാസൻ ചിത്രത്തിന് 165 മിനിറ്റാണ് ആകെ ദൈര്‍ഘ്യം. സിലമ്പരശൻ, ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്‍ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവര്‍ സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ ഒടിടി റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സാണ്.

രാജ് കമൽ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച്‌ തിയേറ്ററിൽ ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ അമരന്റെ വിജയകരമായ കേരളാ വിതരണ പങ്കാളിത്തത്തിനു ശേഷം ഗോകുലം മൂവീസിനായി ഗോകുലം ഗോപാലനാണ് തഗ് ലൈഫ് കേരളത്തിലെത്തിക്കുന്നത്. തഗ് ലൈഫിന്റെ കേരളാ ഡിസ്റ്റ്രിബ്യൂഷൻ പാർട്ട്നർ ഡ്രീം ബിഗ് ഫിലിംസാണ്. തഗ് ലൈഫിന്റെ കേരളാ പ്രൊമോഷന്റെ ഭാഗമായി ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും ഇന്ന് കൊച്ചിയിലും മെയ് 28 ന് തിരുവനന്തപുരത്തു നടക്കുന്ന പ്രീ റിലീസ് ഇവെന്റുകളിലും പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *