Your Image Description Your Image Description

എമ്പുരാന്‍, തുടരും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിനെ സിനിമാപ്രേമികള്‍ ഇനി ബിഗ് സ്ക്രീനില്‍ കാണുക കണ്ണപ്പ എന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിലാണ്. വിഷ്ണു മഞ്ചു നായകനാവുന്ന ചിത്രത്തില്‍ അതിഥി വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ചിത്രത്തിലെ മോഹന്‍ലാലിന്‍റെ റോളിനെക്കുറിച്ച് പലതും പറഞ്ഞിരുന്നു വിഷ്ണു മഞ്ചു. പ്രക്ഷകരെ ഞെട്ടിക്കുന്ന ഒരു വലിയ സര്‍പ്രൈസ് ആയിരിക്കും മോഹന്‍ലാലിന്‍റെ കഥാപാത്രമെന്നും 2 മിനിറ്റ് ദൈര്‍ഘ്യമുള്ള ഞെട്ടിക്കുന്ന ഇന്‍ട്രൊഡക്ഷന്‍ സീന്‍ ആയിരിക്കും കഥാപാത്രത്തിന്‍റേതെന്നുമൊക്കെ നായകതാരം പറഞ്ഞിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് ചിത്രത്തിലെ മോഹന്‍ലാല്‍ കഥാപാത്രത്തിന്‍റെ 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

ദൃഢനിശ്ചയത്തോടെ, ഏവരേയും ആകർഷിക്കുന്ന അസാമാന്യ സ്ക്രീൻ പ്രസൻസോടെ നടന്നുവരുന്ന അദ്ദേഹത്തിന്‍റെ ദൃശ്യങ്ങള്‍ ഏവരിലും രോമാഞ്ചമുണ്ടാക്കും. മാസ്മരികമായ പശ്ചാത്തല സംഗീതത്തോടെ എത്തിയിരിക്കുന്ന ഈ ഹ്രസ്വ വീഡിയോ ഏവരിലും ആകാംക്ഷ ഉണർത്തിയിരിക്കുകകയാണ്. ഒരു ഇതിഹാസ കഥാപാത്രമായ കിരാതയെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വിവിധ ഭാഷകളിലെ ആരാധകർ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. വിഷ്ണു മഞ്ചു നായകനായെത്തുന്ന കണ്ണപ്പ എന്ന ചിത്രത്തിൽ മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ്കുമാര്‍, മോഹന്‍കുമാര്‍, ശരത്കുമാര്‍, കാജല്‍ അഗര്‍വാള്‍ തുടങ്ങിയ വമ്പന്‍ താരനിര ഒരുമിക്കുകയാണ്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി ജൂൺ 27നാണ് റിലീസിനെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *