Your Image Description Your Image Description

മോഹൻലാലിനു പിറന്നാൾ ആശംസകളുമായി മെഗാ സ്റ്റാര്‍‍ മമ്മൂട്ടി. ‘ഹാപ്പി ബർത്ഡേ ഡിയർ ലാൽ’ എന്നായിരുന്നു മമ്മൂട്ടി കുറിച്ചത്. ‘അമ്മ’ കുടുംബസംഗമത്തിൽവച്ചെടുത്ത മനോഹര ചിത്രവും മമ്മൂട്ടി പങ്കുവച്ചു.മലയാളി സിനിമാപ്രേമികള്‍ ഏറ്റവും സ്നേഹിക്കുന്ന രണ്ട് ചലച്ചിത്ര താരങ്ങള്‍ ആരൊക്കെയെന്ന ചോദ്യത്തിന് ഉത്തരം ഇതേയുള്ളൂ- മോഹന്‍ലാലും മമ്മൂട്ടിയും. ഇവരില്‍ ആരാണ് കൂടുതല്‍ മികച്ചവന്‍ എന്ന തര്‍ക്കം ഇരുവരുടെയും ആരാധകര്‍ക്കിടയില്‍ എപ്പോഴും നിലനില്‍ക്കുന്ന ഒന്നാണെങ്കിലും അവരുടെ ഇഴയടുപ്പമുള്ള ബന്ധത്തെ അതൊന്നും ബാധിക്കാറില്ല. പതിറ്റാണ്ടുകള്‍ക്കിപ്പുറവും അത് ഊഷ്മളമായി നിലനിന്നുപോരുന്നുണ്ട്. ഇരുവരുടെയും എല്ലാ പിറന്നാളുകള്‍ക്കും മറ്റെയാള്‍ സമൂഹമാധ്യമത്തിലൂടെ ആശംസകള്‍ നേരാറുണ്ട്.

അതേസമയം കരിയറിലെ വലിയ വിജയ ഘട്ടത്തില്‍ നില്‍ക്കുകയാണ് ഇപ്പോള്‍ മോഹന്‍ലാല്‍. ഇടവേളയ്ക്ക് ശേഷം ഒരു ഇന്‍ഡസ്ട്രി ഹിറ്റ് ലഭിച്ചു എന്ന് മാത്രമല്ല, തുടര്‍ച്ചയായി എത്തിയ രണ്ട് ചിത്രങ്ങള്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 500 കോടിക്ക് അടുത്ത് കളക്റ്റ് ചെയ്യുകയുമുണ്ടായി. എമ്പുരാന്‍, തുടരും എന്നിവയായിരുന്നു ആ ചിത്രങ്ങള്‍. മാര്‍ച്ച് 27 നാണ് എമ്പുരാന്‍ റിലീസ് ആയത്. തുടരും ഏപ്രില്‍ 25 നും. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഏറ്റവും കളക്ഷന്‍ നേടുന്ന മലയാള ചിത്രമായി എമ്പുരാന്‍ മാറിയപ്പോള്‍ കേരളത്തില്‍ നിന്ന് മാത്രം 100 കോടി ഗ്രോസ് നേടുന്ന ആദ്യ സിനിമയായി തുടരും മാറി.

Leave a Reply

Your email address will not be published. Required fields are marked *