Your Image Description Your Image Description

കേരളമടക്കം ഇന്ത്യൻ സെക്ടറിലെ യാത്രക്കാർക്ക് ആശ്വാസം പകർന്ന് അധിക ബാഗേജ് ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്. അഞ്ച് കിലോ അധിക ബാഗേജിന് 6 റിയാലും പത്ത് കിലോക്ക് 12 റിയാലും നൽകിയാൽ മതി. ഇന്ത്യയിൽനിന്ന് ഒമാനിലേക്ക് ആനൂകൂല്യം ഉണ്ടാവില്ല.

നേരത്തെ ഇത് യഥാക്രമം 25, 50 റിയാലായിരുന്നു ഈടാക്കിയിരുന്നത്. ഒക്ടോബർ 25 വരെ ബുക്ക് ചെയ്യുന്നവർക്ക് ഈ ഓഫർ ലഭ്യമാകുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു. എന്നാൽ, ഇന്ത്യയിൽനിന്ന് ഒമാനിലേക്ക് ആനുകൂല്യം ഉണ്ടാവില്ല. സ്കൂൾ, പെരുന്നാൾ അവധിയിൽ നാട്ടിൽ പോകുന്നവരെ ആകർഷിക്കുന്നതാണ് ഈ ഓഫറെങ്കിലും പലർക്കും ഇത് ലഭിക്കാൻ സാധ്യതയില്ലെന്ന് ട്രാവൽമേഖലയിലുള്ളവർ ചൂണ്ടികാണിക്കുന്നു.

അധിക ലോഡ് വരുമ്പോൾ ഇത്തരം ഓഫറുകൾ ഒഴിവാക്കുകയാണ്​ ചെയ്യാറുള്ളത്. സീസണായത് കൊണ്ട്തന്നെ വരും ദിവസങ്ങളിൽ ഫുൾലോഡുമായിട്ടാകും എയർഇന്ത്യ എക്സ്പ്രസിന്റെ പറക്കൽ. ലോഡ് കൂടിയതിനെ തുടർന്ന് മുമ്പും ഓഫറുകൾ ഒഴിവാക്കിയിരുന്നുവെന്ന് ട്രാവൽ ഏജൻസികൾ പറഞ്ഞു. ​

Leave a Reply

Your email address will not be published. Required fields are marked *