Your Image Description Your Image Description
Your Image Alt Text

തടി കുറയ്ക്കാന്‍ സഹായിക്കുന്ന വഴികള്‍ പലതുമുണ്ട്. ഇതില്‍ വ്യായാമം മുതല്‍ ഡയറ്റുകള്‍ വരെ പെടുന്നു. ഇതല്ലാതെ ചില വീട്ടുവൈദ്യങ്ങളും ഇതിനായുണ്ട്. വീട്ടുവൈദ്യങ്ങള്‍ കൊണ്ടു മാത്രം തടി കുറയ്ക്കാന്‍ സാധിയ്ക്കുമെന്നു പറയാനാകില്ല, ഒപ്പം വ്യായാമവും ഭക്ഷണ നിയന്ത്രണവുമുണ്ടെങ്കില്‍ ഇതൊന്നും അത്ര അപ്രാപ്യമായ കാര്യവുമല്ല. വീട്ടുവൈദ്യത്തില്‍ പെടുന്നത് നമ്മുടെ അടുക്കളക്കൂട്ടുകള്‍ തന്നെയാണ്. യാതൊരു ദോഷവും വരുത്താത്ത ചില വീട്ടുവൈദ്യങ്ങളുണ്ട്. ഇവ പരീക്ഷിയ്ക്കുന്നത് ഏറെ ഗുണം നല്‍കും. പ്രത്യേകിച്ചും ഇവ കോമ്പോ ആയി ഉപയോഗിയ്ക്കുന്നത്. ഇത്തരത്തില്‍ പെട്ടെന്നു കൊഴുപ്പു കുറയ്ക്കുന്ന ഒന്നിനെ കുറിച്ചറിയൂ.

​കറുവപ്പട്ട

കറുവാപ്പട്ടയാണ് ഇത്. പൊതുവേ മസാലയായി ഉപയോഗിയ്ക്കുന്ന ഇത് ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ആന്റി ഓക്സിഡന്റ് ഗുണങ്ങളുടെ കാലവറയാണിത്. ഇത് ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയും. ഇതു വെറും വയറ്റില്‍ കുടിയ്ക്കുന്നതാണ് ഏറെ നല്ലത്. ഭക്ഷണത്തില്‍ ഇതു ചേര്‍ത്തു കഴിയ്ക്കുന്നതും നല്ലതാണ്.

ശരീരത്തിന് ചൂടു നല്‍കി അപചയ പ്രക്രിയ ശക്തിപ്പെടുത്തിയാണ് തടി കുറയ്ക്കാന്‍ ഇതു സഹായിക്കുന്നത്. പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയ പല രോഗങ്ങളും തടയാന്‍ ഏറെ ഉത്തമമാണ് ഇത്.

ഈ കറുവാപ്പട്ടയ്‌ക്കൊപ്പം ഇതില്‍ ഇഞ്ചിയും ഉപയോഗിയ്ക്കും. ഇഞ്ചിയും ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിച്ച് കൊഴുപ്പു കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇത് ദഹനം മൈച്ചപ്പെടുത്തുന്നു. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണിത്. ശരീരത്തിലെ കൊഴുപ്പു കളയാന്‍ ഏററവും ഉത്തമാണ് ഇഞ്ചി. പല അസുഖങ്ങള്‍ക്കും മരുന്നായി പ്രവര്‍ത്തിയ്ക്കുന്ന ഒന്നു കൂടിയാണ് ഇഞ്ചി. ഇതിലെ ജിഞ്ചറോള്‍ എന്ന വസ്തുവാണ് ഏറെ ഗുണം നല്‍കുന്നത്.

ശരീരത്തിന് രോഗപ്രതിരോധ ശേഷി നല്‍കുന്ന ഒന്നു കൂടിയാണ് ഇതിലെ ചേരുവകള്‍. ദിവസവും ഇത് രാവിലെ കുടിയ്ക്കുന്നത് ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നു. ഇതു വഴിബാക്ടീരിയല്‍, ഫംഗല്‍ അണുബാധകളില്‍ നിന്നും ശരീരത്തെ സംരക്ഷിയ്ക്കുകയും ചെയ്യും.

മോണ ആരോഗ്യത്തിന് ഉത്തമമാണിത്. ഇത് വായ് നാറ്റമകറ്റാനുള്ള നല്ലൊരു വഴിയാണ്. പല്ലു സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഇതേറെ നല്ലതു തന്നെയാണ്. ഇതിന്റെ മധുരം പ്രമേഹത്തെ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. കൃത്രിമ മധുരങ്ങള്‍ക്കു പകരം ഇത് ഉപയോഗിയ്ക്കുന്നതു ഗുണം നല്‍കും

കറുവാപ്പട്ട ആന്റികാര്‍സിനോജനിക് ആണ്. അതായത് ക്യാന്‍സറിനെ ചെറുത്തു നില്‍ക്കാന്‍ ഏറെ ഗുണകരം. പ്രത്യേകിച്ചും ലിവര്‍ ക്യാന്‍സറിനെ ചെറുക്കാന്‍. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാനും ഇതു വഴി ക്യാന്‍സര്‍ തടയാനും കറുവാപ്പട്ടയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതു നല്ലതാണ്.ഇത് ദഹനം മെച്ചപ്പെടുത്തും. വയര്‍ ക്ലീനാക്കും. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കും. പ്രമേഹം, കൊളസ്‌ട്രോള്‍ പോലുള്ള അവസ്ഥകള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

Leave a Reply

Your email address will not be published. Required fields are marked *