Your Image Description Your Image Description
Your Image Alt Text

നട്‌സ് ആരോഗ്യത്തിന് ഗുണം നല്‍കുന്നവയാണ്. ബദാം, പിസ്ത, കശുവണ്ടിപ്പരിപ്പ്, വാള്‍നട്‌സ് എന്നിവയെല്ലാം ഇതില്‍ പെടുന്നു. ഇതില്‍ വാള്‍നട്‌സ് ഏറെ ആരോഗ്യപരമായ ഗുണങ്ങളുള്ള ഒന്നാണ്. വലിയ രുചിയില്ലെങ്കിലും ആരോഗ്യപരമായ കാര്യങ്ങളില്‍ ഏറെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ് ബ്രെയിന്‍ ആകൃതിയിലുളള ഈ നട്‌സ്. കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, അയേണ്‍ തുടങ്ങിയ പല ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

ബദാം നാം പൊതുവേ കുതിര്‍ത്തി കഴിയ്ക്കുന്നതാണ് നല്ലതെന്ന് പലരും കേട്ടുകാണും. എന്നാല്‍ വാള്‍നട്‌സ് ഈ ഗണത്തില്‍ പെടുന്ന ഒന്നാണെന്ന് അധികമാര്‍ക്കും അറിയാന്‍ വഴിയില്ല. ബദാമിനെ പോലെ തന്നെ കുതിര്‍ത്തി കഴിയ്ക്കാവുന്ന ഒന്നാണ് വാള്‍നട്‌സ്.

ഇത് കുതിര്‍ത്തുമ്പോള്‍ ലഭിയ്ക്കുന്ന ഗുണങ്ങള്‍ പലതാണ്. വാള്‍നട്‌സ് കുതിര്‍ത്തി കഴിയ്ക്കുന്നത് രുചി വര്‍ദ്ധിപ്പിയ്ക്കും, ഗുണം ഇരട്ടിപ്പിയ്ക്കും, ഇത് ദഹനം എളുപ്പമാക്കും.

ഇതില്‍ ബദാമില്‍ ഉള്ളത്‌പോലെതന്നെ ഫൈറ്റിക് ആസിഡ് എന്ന ഒരു ഘടകമുണ്ട്. ഇത് പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതിന് തടസം നില്‍ക്കുന്ന ഒന്നാണ്. കുതിര്‍ത്തുമ്പോള്‍ ഫൈറ്റിക് ആസിഡ് നിര്‍വീര്യമാകുന്നു.

വാള്‍നട്‌സിലെ അയേണ്‍, സിങ്ക്, കാല്‍സ്യം തുടങ്ങിയ ഘടകങ്ങള്‍ ശരീരത്തിന് എളുപ്പം ആഗിരണം ചെയ്യാന്‍ സാധിയ്ക്കുന്നു. ദഹനവും ഇതിലൂടെ കൂടുതല്‍ എളുപ്പമാകുന്നു. ഇതിലെ ആരോഗ്യകരമായ ഫാറ്റുകളും ആന്റിഓക്‌സിഡന്റുകളുമെല്ലാം ശരീരം വലിച്ചെടുക്കുന്നു.

കുതിര്‍ത്തു കഴിക്കുമ്പോൾ 

പൊതുവേ വാള്‍നട്‌സിന് ശരീരത്തില്‍ ചൂടുല്‍പാദിപ്പിയ്ക്കുന്ന സ്വഭാവമാണ്. ഇതാണ് പലര്‍ക്കും ദഹനപ്രശ്‌നങ്ങളുണ്ടാക്കുന്നത്. കുതിര്‍ത്തുമ്പോള്‍ ഈ പ്രശ്‌നം മാറുന്നു. മാത്രമല്ല, ഇതിലെ ആരോഗ്യകരമായ കൊഴുപ്പുകള്‍ വര്‍ദ്ധിയ്ക്കാന്‍ കുതിര്‍ത്തുന്നത് കൊണ്ട് സാധിയ്ക്കുന്നു. ഇത്തരം കുതിര്‍ത്തിയ വാള്‍നട്‌സ് നാം കഴിയ്ക്കുമ്പോള്‍ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയുന്നു. ആരോഗ്യകരമായ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിയ്ക്കുന്നു.

കഴിയ്ക്കാന്‍ അത്ര സുഖമുള്ള ഒന്നല്ല വാള്‍നട്‌സ്. ഇതിന് ചെറിയൊരു കയ്പ് രുചിയുണ്ട്. കുതിര്‍ത്തുന്നതിലൂടെ ഇത് നീക്കിക്കിട്ടുന്നു. ഇതിലൂടെ ഇത് എളുപ്പത്തില്‍ ചവയ്ക്കാന്‍ സാധിയ്ക്കുകയും ചെയ്യുന്നു. പ്രത്യേകിച്ചും പല്ലിന് പ്രശ്‌നമുള്ളവര്‍ക്ക്.

ദഹനസംബന്ധമായ പ്രശ്‌നങ്ങളുളളവര്‍ക്കും ഇതാണ് കഴിയ്ക്കാന്‍ സാധിയ്ക്കുന്ന നല്ല വഴി. ഇത് കുതിര്‍ത്തുമ്പോള്‍ ഇതില്‍ മെലാട്ടനിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദനം കൂടുതലായി നടക്കുന്നു. നമുക്ക് നല്ല ഉറക്കത്തിന് സഹായിക്കുന്ന ഒന്നാണ് മെലാട്ടനിന്‍.

Leave a Reply

Your email address will not be published. Required fields are marked *