Your Image Description Your Image Description

കൊച്ചി: ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലി കേസില്‍ അന്വേഷണം ശക്തമാക്കി വിജിലന്‍സ്. അറസ്റ്റിലായ മൂന്നു പ്രതികളെയും ഒന്നിച്ചിരുത്തിയുളള ചോദ്യം ചെയ്യല്‍ അന്വേഷണ സംഘം തുടരുകയാണ്. കേസിലെ ഒന്നാം പ്രതിയായ ഇഡി ഉദ്യോഗസ്ഥന്‍ ശേഖര്‍ കുമാറിനെതിരെ കൂടുതല്‍ തെളിവുകള്‍ സമാഹരിക്കാനാണ് വിജിലന്‍സ് ശ്രമം. കൈക്കൂലി പണത്തിന്റെ കൈമാറ്റത്തില്‍ ഹവാല ഇടപാടുകളടക്കം നടന്നിട്ടുണ്ടെന്നാണ് വിജിലന്‍സിന്റെ നിഗമനം. കേസില്‍ അറസ്റ്റിലായ പ്രതികളുടെ ഫോണുകള്‍ ഉടന്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും.

ഇ ഡി ഉദ്യോഗസ്ഥനെതിരായ കൈക്കൂലി ആരോപണത്തില്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും പ്രതികരിച്ചിരുന്നു. സംഭവത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്നാണ് സണ്ണി ജോസഫ് ആവശ്യപ്പെട്ടത്. ഇ ഡി രാഷ്ട്രീയ പ്രതിയോഗികളെ പീഡിപ്പിക്കാന്‍ കേന്ദ്രം നിയോഗിച്ച ഏജന്‍സിയാണെന്ന് സണ്ണി ജോസഫ് പറഞ്ഞു. ലഭിച്ച സ്വാതന്ത്ര്യം ഇ ഡി ദുരുപയോഗം ചെയ്യുകയാണെന്നും വേലി തന്നെ വിളവുതിന്നുന്ന അവസ്ഥയാണ്. ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *