Your Image Description Your Image Description

തിരുവനന്തപുരം: പോലീസ് തലപ്പത്തെ അഴിച്ചുപണി തിരുത്തിക്കൊണ്ട് ഉത്തരവ്. കഴിഞ്ഞയാഴ്ച നടത്തിയ സുപ്രധാന നിയമനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. എം ആർ അജിത്ത് കുമാർ ആംഡ് പൊലീസ് ബറ്റാലിയൻ ചുമതലയിൽ തുടരും. ബൽറാം കുമാർ ഉപാധ്യായ ജയിൽ മേധാവിയായി തുടരും. എക്സൈസ് കമ്മീഷണറായി മഹിപാൽ യാദവിനെ തിരികെ നിയമിച്ചു.

കെ സേതുരാമൻ പൊലീസ് അക്കാദമി ഡയറക്ടറാകും. പി പ്രകാശ് ക്രൈം റെക്കോർഡ്സ് ബ്യുറോ ഐജിയും , എ അക്ബർ കോസ്റ്റൽ പൊലീസ് ഐജിയുമാകും. നിലവിൽ പൊലീസ് ആസ്ഥാനത്തെ എഡിജിപിയായ എസ് ശ്രീജിത് ഐപിഎസിന് സൈബർ ഓപ്പറേഷൻസിന്റെ അധിക ചുമതല നൽകി.

ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച്.വെങ്കിടെഷിനു ക്രൈം ബ്രാഞ്ചിന്റെ അധിക ചുമതല നൽകി.കഴിഞ്ഞയാഴ്ച ഉത്തരവ് പുറത്തെത്തിയതിന് പിന്നാലെ രാഷ്ട്രീയ വിവാദങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *