Your Image Description Your Image Description

ന്യൂഡൽഹി : രൂക്ഷമായ തെരുവുനായപ്രശ്‌നം പരിഹരിക്കാൻ  മാർഗരേഖ പുറപ്പെടുവിക്കുമെന്ന്‌ സുപ്രീംകോടതി. കേന്ദ്രനിയമങ്ങളും സംസ്ഥാനനിയമങ്ങളും സൂക്ഷ്‌മമായി പരിശോധിച്ച ശേഷം മാർഗരേഖ പുറത്തിറക്കുമെന്ന്‌ ജസ്‌റ്റിസ്‌ ജെ കെ മഹേശ്വരി അധ്യക്ഷനായ ബെഞ്ച്‌ അറിയിച്ചു.

രുവുനായവിഷയവുമായി ബന്ധപ്പെട്ട്‌ കേരളവും വിവിധ തദ്ദേശസ്ഥാപനങ്ങളും നൽകിയ ഹർജികളാണ്‌ സുപ്രീംകോടതി പരിഗണിക്കുന്നത്‌. തങ്ങൾ തയ്യാറാക്കിയ മാർഗരേഖ പാലിക്കപ്പെട്ടാൽ തെരുവുനായ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന്‌ മൃഗക്ഷേമ വകുപ്പ്‌ അറിയിച്ചു.

എന്നാൽ, കേന്ദ്രനിയമങ്ങളും സംസ്ഥാനനിയമങ്ങളും പരിശോധിച്ച ശേഷം മാർഗരേഖ ഇറക്കുമെന്ന്‌ സുപ്രീംകോടതി പറഞ്ഞു. പ്രശ്‌നത്തിന്‌ ശാശ്വതമായ പരിഹാരമുണ്ടാക്കാനാണ്‌ കോടതിയുടെ ശ്രമം. ഇതിന്‌ വേണ്ടി വിവിധകക്ഷികൾക്കിടയിൽ സമവായമുണ്ടാകേണ്ടത്‌ ആവശ്യമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

ഇതേതുടർന്ന്‌, കേസ്‌ പരിഗണിക്കുന്നത്‌ സുപ്രീംകോടതി 28ലേക്ക്‌ മാറ്റി. അഡീഷണൽ സോളിസിറ്റർ ജനറൽ കെ എം നടരാജ്‌, സ്‌റ്റാൻഡിങ്ങ്‌ കോൺസൽ സി കെ ശശി, മുതിർന്ന അഭിഭാഷകരായ വി ഗിരി, പി വി സുരേന്ദ്രനാഥ്‌, അഭിഭാഷകരായ കെ ആർ സുഭാഷ്‌ചന്ദ്രൻ, എൽ ആർ കൃഷ്‌ണ, ബിജു പി രാമൻ തുടങ്ങിയവർ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *