Your Image Description Your Image Description

കനത്ത മഴയ്‌ക്കിടെ ഉണ്ടായ മിന്നലേറ്റ് 9 പേർ കൊല്ലപ്പെട്ടു. ഒഡിഷയിലാണ് സംഭവം. ആറ് സ്ത്രീകളും രണ്ട് കുട്ടികളും അടക്കമാണ് 9 പേർ കൊല്ലപ്പെട്ടത്. ഇന്നലെ ഒഡിഷയിലെ വിവിധ ജില്ലകളിൽ കനത്ത മഴ അനുഭവപ്പെട്ടിരുന്നു. ഇതിനിടയിലാണ് സംഭവം.കോരപുട്ട് ജില്ലയിലെ ഒരു കുടുംബത്തിലെ മൂന്ന് സ്ത്രീകളാണ് മിന്നലേറ്റ് മരിച്ചത്. വയലിൽ ജോലി ചെയ്യുന്നതിനിടെ കനത്ത മഴയി പെയ്തപ്പോൾ സമീപത്ത് തയ്യാറാക്കിയ താൽക്കാലിക ഷെഡിൽ ഇവർ അഭയം തേടി. അപ്പോഴാണ് മിന്നലേറ്റത്. മൂന്നു പേരും തൽക്ഷണം മരിച്ചു.

ഇവർക്കൊപ്പമുണ്ടായിരുന്ന 65കാരന് മിന്നലിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്.ധരംശാലയ്‌ക്ക് സമീപത്തെ ഭുരുസാഹി ഗ്രാമത്തിൽ മൺവീടിന് സമീപത്തെ വരാന്തയിൽ നിൽക്കുകയായിരുന്ന കൗമാരക്കാർക്കും മിന്നലേറ്റ് ദാരുണാന്ത്യം സംഭവിച്ചു.മിന്നലേറ്റ് മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ നഷ്ട പരിഹാരം പ്രഖ്യാപിച്ചു. മരണങ്ങൾ കൂടാതെ നിരവധിപ്പേർക്ക് മിന്നലേറ്റ് പരിക്കേറ്റിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *