Your Image Description Your Image Description

കോഴിക്കോട് ; നവീകരിച്ച ചേളന്നൂർ-അണ്ടിക്കോട്- പട്ടർപാലം റോഡ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. റോഡുകൾ എന്നതിനപ്പുറം സമൂഹങ്ങളെ ബന്ധിപ്പിക്കുന്ന, വികസനം വളർത്തുന്ന, കൂടുതൽ ഊർജ്ജസ്വലമായ ഭാവിയിലേക്ക് വഴിയൊരുക്കുന്ന ജീവരേഖകളെന്നനിലയിലാണ് സംസ്ഥാന സർക്കാർ പുതിയ കാലത്ത് റോഡ് നിർമാണം പൂർത്തിയാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

കേരളത്തിലെ 14 ജില്ലകളിലായി പൊതുമരാമത്തുവകുപ്പ് പൂർത്തിയാക്കിയ വിവിധ റോഡുകളുടെയും തിരുവനന്തപുരം നഗരത്തിൽ കേരള റോഡ് ഫണ്ട് ബോർഡ് പൂർത്തീകരിച്ച 12 സ്മാർട്ട് റോഡുകളുടെയും ഉദ്ഘാടനം തിരുവനന്തപുരം മാനവീയം വീഥിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

എലത്തൂർ നിയോജക മണ്ഡലത്തിലെ ചേളന്നൂർ-തലക്കുളത്തൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് ചേളന്നൂർ -അണ്ടിക്കോട്-പട്ടർപാലം റോഡ്. നബാർഡിന്റെ സഹായത്തോടെ 6.92 കോടി രൂപ ചെലവിട്ടാണ് നവീകരണം പുർത്തിയാക്കിയത്.

2.95 കിലോമീറ്റർ ദൂരം ബിഎം ആൻഡ് ബിസി നിലവാരത്തിലാണ് പൊതുമരാമത്ത് വകുപ്പ് നവീകരിച്ചത്. കലുങ്ക്, ഓവുചാൽ, സംരക്ഷണ ഭിത്തി എന്നിവയുടെ നിർമ്മാണം പൂർത്തിയായ ശേഷം ബിറ്റുമെനസ് മെക്കാഡം, ബിറ്റുമിനസ് കോൺക്രീറ്റ് എന്നിവയാൽ ഉപരിതലം അഭിവൃദ്ധിപെടുത്തുകയും ആവശ്യമുള്ള ഭാഗങ്ങളിൽ ഷോൾഡർ കോൺക്രീറ്റ്, ഫുട്പാത്ത് ഇന്റർലോക്ക് എന്നിവയും റോഡ് മാർക്കിങ്, ട്രാഫിക് സൈനുകൾ, സ്റ്റഡ്, ഇൻഫർമേഷൻ ബോർഡുകൾ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *