Your Image Description Your Image Description

പത്തനംതിട്ട : മുഖത്ത് ആകാംക്ഷയും ചെറിയ ആശങ്കയും… ഇലന്തൂർ സി എച്ച് സിയിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് മറിയംബീവിയുടെ മുന്നിൽ കൈനീട്ടുമ്പോൾ ആരോഗ്യ  മന്ത്രി വീണാ ജോർജ് കുറച്ചു നിമിഷം ആശങ്കയിലായി. എന്നാൽ ആശങ്കയ്ക്ക് വിരാമമിട്ട് മറിയംബീവി പറഞ്ഞു, മന്ത്രിയുടെ ബി.പി ഒക്കെയാട്ടോ. തിരക്കുകൾക്കിടയിലും രക്തസമർദം സാധാരണ നിലയിലാണ് എന്നറിഞ്ഞ മന്ത്രിയും ഹാപ്പി.

‘എന്റെ കേരളം’ പ്രദർശന വിപണന മേള ഉദ്ഘാടനത്തിനു ശേഷമാണ് മന്ത്രി ആരോഗ്യവകുപ്പിന്റെ സ്റ്റാൾ സന്ദർശിച്ചത്. ജീവിത ശൈലി രോഗനിർണയ ക്യാമ്പിന്റെ ഭാഗമായിട്ടായിരുന്നു രക്തസമർദ പരിശോധന.

16 അക്ക യു എച്ച് ഐഡി കാർഡ് സ്റ്റാളിൽ തൽസമയം വിതരണമുണ്ട്. ആധാർ നമ്പർ പറഞ്ഞാൽ ഫോണിലേക്ക് സന്ദേശം എത്തും. വൈകാതെ കാർഡും. ഈ കാർഡുമായി സംസ്ഥാനത്തെ ഏത് സർക്കാർ ആശുപത്രിയിലും ഡോക്ടറെ കാണാം. ഓൺലൈൻ ബുക്കിങ് ആയതിനാൽ വരിനിൽക്കേണ്ട ആവശ്യമില്ല. രോഗിയുടെ മുഴുവൻ ആരോഗ്യ വിവരവും സംസ്ഥാനത്ത് എവിടെയുള്ള ഡോക്ടർമാർക്ക് കാർഡ് നമ്പറിലൂടെ മനസിലാകും. ചികത്സ കൂടുതൽ എളുപ്പവും. ജില്ലാ മെഡിക്കൽ ഓഫീസർ എൽ. അനിതാ കുമാരിക്ക് യു എച്ച് ഐഡി കാർഡ് നൽകിയാണ് മന്ത്രി സ്റ്റാളിൽ നിന്നും മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *