Your Image Description Your Image Description

വിവോയുടെ വി50 എലൈറ്റ് എഡിഷൻ സ്മാർട്ട്‌ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 41,999 രൂപയാണ് ഫോണിന് വില വരുന്നത്. ടിഡബ്ല്യുഎസ് 3ഇ ഇയർബഡ്‌സും ഫോണിനൊപ്പമുണ്ട്. ഇയർബഡ്‌സിന്റെ സാന്നിധ്യമാണ് സാധാരണ വി50 മോഡലുകളിൽ നിന്ന് എലൈറ്റ് എഡിഷനെ വ്യത്യസ്തമാക്കുന്നത്. 12 ജിബി റാമും 512 ജിബി സ്റ്റോറേജും വിവോ വി50 എലൈറ്റ് എഡിഷനിലുണ്ട്. ഫ്ലിപ്കാർട്ട്, ആമസോൺ എന്നീ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകളിലും റീട്ടെയിൽ സ്റ്റോറുകളിലും സ്മാർട്ട്‌ഫോൺ വിൽപ്പനയ്ക്കെത്തിയിട്ടുണ്ട്. 3,000 രൂപയുടെ ബാങ്ക് ഓഫറുകളും 3,000 രൂപയുടെ എക്സ്ചേഞ്ച് ഓഫറും ഫോണിന് ലഭിക്കും. വിവിധ ഇഎംഐ പ്ലാനുകളും ലഭ്യമാണ്.

സവിശേഷതകളുടെ കാര്യത്തിൽ വിവോ വി50 സ്റ്റാൻഡേർഡ് മോഡലും എലൈറ്റ് എഡിഷനും തമ്മിൽ വ്യത്യാസമൊന്നുമില്ല. ടിഡബ്ല്യുഎസ് 3ഇ ഇയർബഡ്‌സ് ഫോണിനൊപ്പം ലഭിക്കുമെന്നത് മാത്രമാണ് വ്യത്യാസം. 30 ഡെസിബൽ ആക്ടീവ് നോയ്സ് കാൻസലേഷൻ ഫീച്ചർ ഉള്ള ഇയർബഡ്‌സിന്റെ ഡാർക്ക് ഇൻഡിഗോ കളർ വേരിയന്റാണ് ഫോണിനൊപ്പം ലഭിക്കുക. 42 മണിക്കൂർ ബാറ്ററി ലൈഫാണ് ഇയർബഡ്‌സിന് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ആക്ടീവ് നോയ്സ് കാൻസലേഷൻ ഉപയോഗിക്കുമ്പോൾ 36 മണിക്കൂർ ബാറ്ററി ലഭിക്കും. ഐപി54 വാട്ടർ റെസിസ്റ്റൻസ് റേറ്റിങും ഉണ്ട്. ക്വാൽകോം സ്നാപ്ഡ്രാഗൺ 7 ജെൻ ചിപ്പാണ് ഫോണിൽ ഉള്ളത്.

6.77 ഇഞ്ച് ക്വാഡ് കർവ്ഡ് അമോൾഡ്‌ ഡിസ്പ്ലേയ്ക്ക് 4,500 നിറ്റ്സ് ഉയർന്ന ബ്രൈറ്റ്നസുണ്ട്. ക്യാമറയിലേക്ക് വന്നാൽ, ഒഐഎസ് സംവിധാനമുള്ള 50 എംപി പ്രധാന ക്യാമറയും 50 എംപി അൾട്രാ വൈഡ് ലെൻസുമാണ് ഫോണിനുള്ളത്. സെൽഫിക്കായും 50 എംപി ക്യാമറയാണ് ഉള്ളത്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 15 ആണ് വിവോ വി50-ൽ. വിവിധ എഐ ഫീച്ചറുകൾ ഫോണിൽ ലഭ്യമാണ്. 6,000 എംഎഎച്ച് ബാറ്ററിയിൽ 90 വാട്ട് അതിവേഗ ചാർജിങ് സൗകര്യം ലഭ്യമാണ്. ഐപി65, ഐപി69 റേറ്റിങുകളും ഫോണിനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *