Your Image Description Your Image Description

അബുദാബി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ യുഎഇ സന്ദർശനത്തിനെ തുടർന്ന് അമേരിക്കൻ പതാകയുടെ വർണത്തിൽ തിളങ്ങി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ. ഇന്നലെ രാത്രിയോടെയാണ് അമേരിക്കയുടെ പതാകയിലെ നിറങ്ങളായ ചുവപ്പ്, വെള്ള, നീല നിറങ്ങളിൽ ബുർജ് ഖലീഫ പ്രദർശിക്കപ്പെട്ടത്. ഇതിന്റെ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. വൈറ്റ് ഹൗസും എക്സ് അക്കൗണ്ടിലൂടെ ബുർജ് ഖലീഫയുടെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.

തന്റെ മിഡിൽ ഈസ്റ്റ് പര്യടനത്തിന്റെ ഭാ​ഗമായി ഇന്നലെയാണ് ട്രംപ് യുഎഇയിൽ എത്തിയത്. ഇതിന് മുൻപ് സൗദി അറേബ്യയിലും ഖത്തറിലും സന്ദർശനം നടത്തിയിരുന്നു. അബുദാബി വിമാനത്താവളത്തിൽ വന്നിറങ്ങിയ ട്രംപിനെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നേരിട്ടെത്തി സ്വീകരിച്ചിരുന്നു. യുഎഇ സന്ദർശിക്കുന്ന രണ്ടാമത്തെ അമേരിക്കൻ പ്രസിഡന്റ് ആണ് ഡൊണാൾഡ് ട്രംപ്. 2008ൽ ജോർജ്ജ് ഡബ്ല്യു ബുഷ് ആണ് ഇതിന് മുമ്പ് യുഎഇ സന്ദർശിച്ച അമേരിക്കൻ പ്രസിഡന്റ്.

Leave a Reply

Your email address will not be published. Required fields are marked *