Your Image Description Your Image Description

ഇത്രയും പൊല്ലാപ്പ് പിടിച്ച ഒരു പാർട്ടി ഇന്ത്യൻ ചരിത്രത്തിൽ തന്നെയുണ്ടാവില്ല. അത്രയ്ക്ക് ദയനീയമാണ് കോൺഗ്രസ് പാർട്ടി ഇപ്പോൾ. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതൊക്കെ അവർക്കു ഈസി ആണ്. എന്നാൽ പാർട്ടിക്കകത്തും നിന്നും പണികളുടെ ഘോഷയാത്ര തന്നെയാണ് വരുന്നത്. ഒരെണ്ണം സോൾവ് ചെയ്തു വരുമ്പോഴേക്ക് അടുത്തത് വണ്ടിയും പിടിച്ചു വന്നിട്ടുണ്ടാകും.
കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും തന്നെ നീക്കം ചെയ്തതിനെ ചൊല്ലിയുള്ള പോര്വിളികൾ കോൺഗ്രെസ്സിനകത്ത് മുറുകി കൊണ്ടിരിക്കെയാണ് ഓണത്തിനിടയിൽ പുട്ടു കച്ചവടം എന്ന കണക്കിൽ പി വി അൻവർ രംഗപ്രവേശനം ചെയ്തിരിക്കുന്നത്. മൂപ്പർക്ക് എങ്ങനെയെങ്കിലും യു ഡി എഫിൽ കയറണം. ആദ്യം ഇപ്പോൾ നടക്കുന്ന പുകിലുകൾ ഒന്ന് ഒടുങ്ങാട്ടെ എന്നും കരുതി കാത്തിരുന്നു. ഒന്നും ഒടുങ്ങിയില്ലെന്നു മാത്രമല്ല, അത് കൂടുതൽ ഊരാക്കുടുക്കിലേക്ക് പോവുകയാണെന്ന് മനസ്സിലായപ്പോൾ പിന്നെ വേറെ വഴിയില്ല എന്നായി. ഇനിയിപ്പോൾ ഒന്നും നോക്കാതെ തന്റെ കാര്യമങ്ങു പറയണം. ചുമ്മാ അങ്ങ് കയറി ചെല്ലാൻ പറ്റില്ലല്ലോ. എന്തേലുമൊരു കുറ്റം പിണറായി വിജയനെ കുറിച്ച് പറയണം. അപ്പോൾ ആദ്യം മാധ്യമങ്ങൾ ശ്രദ്ധിക്കും.. പിന്നെ പതിയെ ജനങ്ങളും. അപ്പൊ പിന്നെ സുഗമായല്ലോ കാര്യങ്ങൾ.

ആശാവർക്കമാരുടെ സമരത്തെ സർക്കാർ ലാഘവത്തോടെ കാണുന്നുവെന്ന് പറഞ്ഞാണ് പി വി അൻവർ ഇപ്പോൾ വന്നിരിക്കുന്നത് . ആശാ സമരം തുടങ്ങിയതിന് ശേഷമാണ് PSC അംഗങ്ങളുടെ ശമ്പളം കൂട്ടിയത്. അവരുടെ സാലറി മാത്രം കൂട്ടിയതിൽ വ്യക്തി താല്പര്യം മാത്രമേയുള്ളു, കാരണം പിണറായിയുടെ ബന്ധുക്കളും ആളുകളും ആണ് PSC അംഗങ്ങൾ. എന്തു വന്നാലും പിണറായിസത്തിന്റെ അടിവേര് തൊണ്ടിയെ ഈ സമരം കടന്നു പോകൂ.
യുഡിഎഫ് പ്രവേശനം അടുത്ത ദിവസം തന്നെ വിഡി സതീശനുമായി സംസാരിക്കും. തനിക്ക് സുഖം ഇല്ലാത്തത് മൂലമാണ് വൈകിയത്. എങ്ങനെ വരാതിരിക്കും അത്ര മാത്രമല്ലെ അധ്വാനിച്ചത്. ഓരോ നേതാക്കന്മാരുടെയും കാലുകൾ ഓരോ ദിവസവും ഗുളിക കഴിക്കുന്നതുപോലെ ഒന്ന് വീതം മൂന്നു നേരം എന്ന കണക്കിനല്ലേ പിടിച്ചു കൊണ്ടിരുന്നത്. അപ്പോൾ കുറച്ച് ക്ഷീണിക്കും.. പുറകെ അസുഗം വരുകയും ചെയ്യും. സ്വാഭാവികം. അല്ല.. നമ്മൾ വന്ന കാര്യം മറന്നു. കോൺഗ്രസിനെ കണ്ട് ഭരണം പിടിക്കാം എന്ന് ആരും കരുതേണ്ട. ഗാന്ധിജിയും നെഹ്രുവും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നില്ലേയെന്നും അൻവർ ചോദിക്കുന്നു. ഇതും അതും തമ്മിലെന്ത് ബന്ധം? ബുദ്ധി ജീവി ചമഞ്ഞതായിരിക്കും.

കോൺഗ്രസ് ലൂസ് ഷർട്ട് പോലെ ഫ്ലക്സിബിൾ ആണ് എന്നാണ് അൻവറിന്റെ അഭിപ്രായം. ലൂസ് ആണോ എന്നറിയില്ല.. ഷർട്ട് തന്നെയാണ്. അതുകൊണ്ടല്ലേ നിങ്ങളുടെ മുതിർന്ന നേതാക്കന്മാരേം കൂടി ഇങ്ങനെ പൊതു മധ്യത്തിലിരുന്നു അലക്കുന്നത്. വല്ലാത്തൊരു ഉപമയായിപ്പോയി . അൻവർ പണ്ടും ഇങ്ങനെയാ.. സ്നേഹം കൂടിയാൽ പിന്നെ എന്തൊക്കെയാണ് പറയുന്നത് കേൾക്കുന്നത് എന്നൊന്നും യാതൊരു പിടിയും ഉണ്ടാവില്ല. നിലമ്പൂർ ഇപതെരഞ്ഞെടുപ്പ് ഈ മാസം 25 ന് അകം ഹൈക്കോടതിയെ സമീപിക്കും. 22 ന് ആണ് കോടതി അവധി കഴിയുക. ഇലക്ഷൻ കമ്മീഷന് കത്ത് നൽകിയിരുന്നു എങ്കിലും ഒരു മറുപടിയും ലഭിച്ചിട്ടില്ല അൻവർ പറയുന്നു .
ഇനിയൊന്നുമില്ലല്ലോ എന്നോർത്തപ്പോഴാണ് കടുവയുടെ കാര്യം ഓർത്തത്. അപ്പൊ പിന്നെ അതായിട്ട് ഇനി കുറയ്ക്കണ്ടല്ലോ. കടുവയ്ക്കും കിടക്കട്ടെ ഒരു കുത്ത്.
സംസ്ഥാനത്ത് കടുവ ആക്രമണത്തിൽ ഒരാള് മരിക്കുമ്പോൾ മാത്രമാണ് ഗവെർന്മേന്റിനു അനക്കം ഉണ്ടായത്. സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒന്നും ഉണ്ടാവാനില്ല. അഞ്ചുലക്ഷത്തിന്റെ ചെക്ക് എഴുതി നിൽക്കുകയാണ്. മരിച്ചവർ ആരെങ്കിലും ഉണ്ടോ എന്ന് ചോതിച്ചു നടക്കുകയാണെന്നും പിവി അൻവർ വിമർശിച്ചു.
മതി. തികഞ്ഞിട്ടുണ്ട്. കോൺഗ്രസിലേക്ക് കയറി പറ്റാനുള്ളതൊക്കെ ആയിട്ടുണ്ട്. ഇനി ക്ഷമയോട് കൂടി അങ്ങ് കാത്തിരിക്കൂ.
എന്തായാലും വേവുവോളം കാത്തിരുന്നില്ലേ ആശാനേ .. ഇനി ആറുവോളം കൂടി കാത്തിരിക്ക്.

Leave a Reply

Your email address will not be published. Required fields are marked *