Your Image Description Your Image Description

കെപിസിസി നേതൃമാറ്റവും അതിന്റെ ചടങ്ങുകളും ശേഷം പുതിയ നേതാക്കളെലാം കൂടിയുള്ള ചർച്ചയുമെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ ജനശ്രദ്ധ ആകര്ഷിക്കുന്നതായിരുന്നു. എന്നാൽ ആ സമയങ്ങളിലെല്ലാം ചിരിച്ചു നിന്ന സുധാകരൻ തന്റെ ചൊരിഞ്ഞ സ്വഭാവം പുലര്തെടുത്തു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പുനഃസംഘടനയിൽ ചർച്ച നടത്തിയിട്ടില്ലെന്ന് പറഞ്ഞു സുധാകരൻ തന്നെ രംഗത്ത് വന്നിരുന്നു. പക്ഷെ ഇന്നിതാ സുധാകരന്റെ വാദം അപ്പാടെ തള്ളി കളഞ്ഞു കൊണ്ട് ഹൈക്കമാൻഡ് രംഗത്ത് വബിന്നിരിക്കുകയാണ്.
മാറ്റം സംബന്ധിച്ച് രണ്ട് തവണ സുധാകരനുമായി സംസാരിച്ചു. മാത്രമല്ല, സംസ്ഥാന നേതാക്കളുടെ അഭിപ്രായങ്ങൾ കേട്ട ശേഷം മാത്രമാണ് ദീപ ദാസ് മുൻഷി റിപ്പോർട്ട് തയ്യാറാക്കിയത് എന്നുമാണ് ഹൈക്കമാൻഡ് പറയുന്നത് . സുധാകരൻ സജീവമല്ലെന്നും അനാരോഗ്യം ഉണ്ടെന്നും ദീപയെ അറിയിച്ചത് വേറെ ആരുമല്ല വി ഡി സതീശനാടക്കമുള്ള മുതിർന്ന നേതാക്കൾ തന്നെയാണ്. ചുമ്മാ മാറ്റുക മാത്രമല്ല, തെരഞ്ഞെടുപ്പിന് മുൻപ് മാറ്റം വേണമെന്നും കേരള നേതാക്കൾ അറിയിച്ചത്രേ.
വി ഡി സതീശനും സുധാകരനും തമ്മിലുള്ള പടലപിണക്കം എല്ലാവര്ക്കും അറിയുന്ന കാര്യം തന്നെയാണ്. സതീശന്റെ ഭാഗത്തു നിന്നും എപ്പോൾ വേണമെങ്കിലുമൊരു അപകടം സുധാകരൻ പ്രതീക്ഷിച്ചതുമാണ്. എന്നാലും അതിത്തിരി കടന്നു പോയി സതീശാ. ഒന്നുമില്ലെങ്കിലും ഒരുമിച്ചു ഒരു പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചവരല്ലേ നിങ്ങൾ രണ്ടു പേരും.
കഴിഞ്ഞ ദിവസമാണ് കെപിസിസി നേതൃമാറ്റത്തിന് പിന്നാലെ കോൺ​ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കെ സുധാകരൻ രംഗത്തെത്തിയത് . അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയതിൽ കടുത്ത നിരാശയുണ്ടെന്നും നീക്കത്തിന് പിന്നിൽ ചില നേതാക്കളുടെ സ്വാർഥ താൽപര്യമാണെന്നും സുധാകരൻ പ്രതികരിക്കുകയുണ്ടായി . തെളിവില്ലാതെ ഒരാളുടെ പേര് പറയുന്നത് ശരിയല്ല എന്ന് പറയുന്നതിനോടൊപ്പം തന്നെ നേരത്തെ അറിയിക്കാതെയുള്ള തീരുമാനം മാനസിക പ്രയാസമുണ്ടാക്കിയെന്നും കെ സുധാകരൻ പറഞ്ഞിരുന്നു .എഐസിസി കേരളത്തിന്റെ മുഴുവൻ ചുമതലയും തന്നെ ഏൽപ്പിക്കുന്നതായാണ് വിവരം ലഭിച്ചത്. പിന്നെ എന്തിനാണ് കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റിയതെന്ന് അറിയില്ല. അങ്ങനെ മാറ്റേണ്ടതുണ്ടായിരുന്നോ എന്ന് കെ സുധാകരൻ ആരാഞ്ഞു.
രാഹുലും ഖാർഗെയുമായുള്ള കൂടിക്കാഴ്ചയിൽ നേതൃമാറ്റം ചർച്ചയായിട്ടില്ല. എന്നിട്ടും പെട്ടെന്ന് ഈ കാര്യത്തിൽ തീരുമാനം വന്നതിനു പിന്നിൽ ചില കോൺ​ഗ്രസ് നേതാക്കളുടെ വക്ര ബുദ്ധിയാണ്. കേരളത്തിലെ കോൺ​ഗ്രസ് രാഷ്ട്രീയത്തിന് തന്റെ നേതൃത്വം ആവശ്യമായിരുന്നു കാരണം താൻ വിരൽ ഞൊടിച്ചാൽ പ്രതികരിക്കുന്ന ആയിരക്കണക്കിന് അണികൾ സംസ്ഥാന വ്യാപകമായി തന്നെ ഉണ്ട്. അധ്യക്ഷ സ്ഥാനത്തു നിന്നും ഇറങ്ങിയെങ്കിലും തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും തകൃതിയായി നടത്തി വെച്ചിട്ടുണ്ട് എന്നും എല്ലാം പാർട്ടിക്ക് വേണ്ടിയാണെന്നും സുധാകരൻ പറഞ്ഞു.
മാത്രമല്ല, കെ പി സി സി പ്രസിഡന്റിനെ മാറ്റുമ്പോൾ പ്രതിപക്ഷ നേതാവിനെ കൂടി മാറ്റുകയാണ് പതിവ് എന്നും എന്നാൽ അത് ഉണ്ടായില്ലെന്നും സുധാകരൻ ചൂണ്ടിക്കാട്ടുകയുണ്ടായി . ‘ എന്റെ സ്ഥാനചലനം സ്വാഭാവിക മാറ്റമാണെന്ന് കരുതുന്നില്ല. മാറ്റിയ രീതിയോട് വിയോജിപ്പുണ്ട്. വർക്കിംഗ് പ്രസിഡന്റുമാരുടെ നിയമനങ്ങൾ എന്നോട് പറഞ്ഞിട്ടില്ല.. കൂടുതൽ പറഞ്ഞാൽ നേതാക്കൾക്ക് ഇൻസൾട്ടുണ്ടാകും. ഞാൻ പരിചയസമ്പന്നനായ നേതാവാണ്. എന്നാൽ നേതൃത്വത്തിൽ നിന്ന് സംരക്ഷണം കിട്ടിയില്ലെന്ന വികാരം എനിക്കുണ്ട് കെ സുധാകരൻ പറയുന്നു.
സത്യം പറഞ്ഞാൽ പുള്ളിയെ കുറ്റം പറയാൻ പറ്റില്ല. ഇങ്ങനെയൊരു പരസ്യ പ്രസ്താവന നടത്തിയില്ലെങ്കിൽ അത്ഭുതമുള്ളു. ഇപ്പോൾ ഉള്ളാൾ ചിരിക്കുന്ന സതീശനാടക്കമുള്ള നേതാക്കന്മാർ ഒന്ന് കരുതിയിരുന്നോളു. ഭാവിയിൽ നിങ്ങളുടെയും അവസ്ഥ ഇതൊക്കെ തന്നെയാവും.

Leave a Reply

Your email address will not be published. Required fields are marked *