Your Image Description Your Image Description

പ്രമുഖ കോൺഗ്രസ് നേതാവ് ആയിട്ടുള്ള ശശി തരൂരിനെ കോൺഗ്രസിലെ ഒരു നേതാക്കൾക്കും ഇപ്പോൾ വല്യ കാര്യമില്ല. ശശി തരൂർ കോൺഗ്രസിൽ അധിക കാലം തുടരില്ല എന്ന നിഗമനത്തിലാണ് നേതാക്കളുള്ളത്. അത് മാത്രമല്ല ശശി തരൂരിനെ നിരീക്ഷിക്കാൻ തന്നെ ഒരു നീക്കം കോൺഗ്രസ് നടത്തുന്നുന്നുണ്ട്. ഒരേ ഒരു ‘wrong choice’ ഒരാളുടെ ജീവിതത്തെ എങ്ങനെ മാറ്റി മറിക്കും എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ശ്രീമാൻ ശശി തരൂർ. ഐക്യരാഷ്ട്ര സഭയിൽ നിന്നും പെൻഷൻ പറ്റിയപ്പോൾ ചേർന്നത് ബിജെപിയിൽ ആയിരുന്നെങ്കിൽ വിദേശകാര്യ മന്ത്രിയായി ഇതിപ്പോൾ മൂന്നാമത്തെ ടേം ആയേനെ…! പക്ഷേ പുള്ളി തിരഞ്ഞെടുത്തത് ഗണ്ടി കോൺഗ്രസ് എന്ന കള്ളക്കൂട്ടത്തെ ആയിരുന്നു. ആ ഒറ്റ കാരണത്താൽ ഇന്ത്യ കണ്ട മികച്ച വിദേശകാര്യ മന്ത്രിമാരിലൊരാൾ ആവേണ്ടയാൾ വെറും ശശിയായി തന്നെ തുടരുന്നു. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശശി തരൂർ തന്റെ നിലപാട് തുറന്ന് പറഞ്ഞിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിലെ ആഭ്യന്തര വിവാദങ്ങളുടെ വാർത്തകളാണ് പുറത്തുവരുന്നത്. ശശി തരൂരിന്റെ പ്രസ്താവനയെ പാർട്ടിയുടെ അഭിപ്രായമല്ല എന്ന് കോൺഗ്രസ് പാർട്ടി വിശേഷിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. ശശി തരൂർ ലക്ഷ്മണരേഖ മറികടന്നുവെന്ന് കോൺഗ്രസ് പറഞ്ഞു. ഇതുസംബന്ധിച്ച് ശശി തരൂരിനോട് ചോദിച്ചപ്പോൾ ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ രാജ്യത്തിനും ലോകത്തിനും മുന്നിൽ തന്റെ കാഴ്ചപ്പാടുകൾ മുന്നോട്ടുവച്ചതായി അദ്ദേഹം പറഞ്ഞു. രാജ്യം ഒരു പോരാട്ടത്തിലൂടെ കടന്നുപോകുകയാണെന്നും അത്തരമൊരു സാഹചര്യത്തിൽ ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ രാജ്യത്തെ ഒരുമയോടെ നിലനിർത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും ശശി തരൂർ പറഞ്ഞു.

ഒരു ഇന്ത്യക്കാരനായിട്ടാണ് ഞാൻ സംസാരിച്ചത്. മറ്റാർക്കും വേണ്ടി സംസാരിക്കുന്നതായി ഞാൻ ഒരിക്കലും നടിച്ചിട്ടില്ല. ഞാൻ ഒരു പാർട്ടി വക്താവല്ല. ഞാൻ ഒരു സർക്കാർ വക്താവല്ല. ഞാൻ പറഞ്ഞതിനോട് നിങ്ങൾ യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം, അതിന് എന്നെ വ്യക്തിപരമായി കുറ്റപ്പെടുത്താം, അത് കുഴപ്പമില്ല. എന്റെ വ്യക്തിപരമായ അഭിപ്രായമാണ് ഞാൻ പ്രകടിപ്പിച്ചതെന്ന് ശശി തരൂർ പറഞ്ഞു. പാർട്ടിയിൽ നിന്ന് എന്തെങ്കിലും സന്ദേശം ലഭിച്ചോ എന്ന് ശശി തരൂരിനോട് ചോദിച്ചപ്പോൾ ഇല്ല പാർട്ടി എന്നോട് ഒന്നും പറഞ്ഞിട്ടില്ല, ഞാൻ മാധ്യമ റിപ്പോർട്ടുകൾ മാത്രമാണ് നോക്കുന്നതെന്നാണ് തരൂർ പറഞ്ഞത്. അതേ സമയം ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിനിടയിലാണ് കോൺഗ്രസ് പ്രവർത്തക സമിതിയുടെ ഒരു യോഗം നടന്നത്. ശശി തരൂരും ഈ യോഗത്തിൽ പങ്കെടുത്തു. ഈ സമയത്ത് ശശി തരൂരിന്റെ പ്രസ്താവന ലക്ഷ്മണരേഖയെ മറികടക്കുന്നതാണെന്ന് പാർട്ടി വിശേഷിപ്പിച്ചിരുന്നുവെന്നും ഇത് അദ്ദേഹത്തിന്റെ വ്യക്തിപരമായ പ്രസ്താവനയാണെന്നും കോൺഗ്രസ് പാർട്ടിയുടേതല്ലെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ ഇതേക്കുറിച്ച് തരൂരിനോട് ചോദിച്ചപ്പോൾ ഞാൻ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിൽ പങ്കെടുത്തിരുന്നുവെന്നും എന്റെ മുന്നിൽ അങ്ങനെയൊന്നും സംഭവിച്ചില്ലെന്നും അദ്ദേഹം മറുപടി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂരിനുശേഷം ഇന്ത്യ-പാക് സംഘർഷത്തിനിടയിൽ ശശി തരൂർ വിവിധ ചാനലുകളിലൂടെയും മാധ്യമങ്ങളിലൂടെയും ഇന്ത്യയുടെ ഭാഗം ലോകത്തിന് മുന്നിൽ അവതരിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *