Your Image Description Your Image Description

കായിക വകുപ്പിന്റെയും സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിൽ കേരളമൊട്ടാകെ നടത്തു ലഹരിവിരുദ്ധ പ്രചരണ പരിപാടികളുടെ ഭാഗമായി ആലപ്പുഴ ജില്ലയിൽ മെയ് 17ന് (ശനി) എ.സി റോഡിൽ പൂപ്പള്ളി ജംഗ്ഷനിൽ നിന്നും ഇ.എം.എസ്. സ്റ്റേഡിയം വരെ രാവിലെ 6.30 മണിക്ക്  മിനി മാരത്തോൺ സംഘടിപ്പിക്കുന്നു, തുടർന്ന് മാരത്തോൺ സമാപിക്കുന്ന ഇ.എം.സ് സ്റ്റേഡിയത്തിൽ നിന്നും രാവിലെ 8 ന്  മന്ത്രിമാരും, എം.പി, എം.എൽ.എ തുടങ്ങിയ ജനപ്രതിനിധികളും, ജില്ലാ ഭരണകൂടവും, അന്തർദേശീയ- ദേശീയ കായിക താരങ്ങളും, വിവിധ അസോസ്സിയേഷൻ സംഘടനാ പ്രതിനിധികളും, കായിക പ്രേമികളും പങ്കെടുക്കുന്ന ലഹരി വിരുദ്ധ വാക്കത്തോണും സംഘടിപ്പിക്കും. അതിനു ശേഷം വൈ.എം.സിയിൽ നടത്തുന്ന സമ്മേളനത്തിൽ മാരത്തോൺ വിജയികൾക്കുള്ള സമ്മാനദാനവും ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സ്പോർട്സ് കൗസിലിന്റെയും വേനൽപാഠം  പദ്ധതിയിൽ ഉൾപ്പെട്ട ക്ലബ്ബുകൾക്കുള്ള ധനസഹായവും  കായിക വകുപ്പ് മന്ത്രി  വി. അബ്ദുറഹിമാൻ വിതരണം ചെയ്യും. 

6.30 ന് മിനിമാരത്തോൺ ഫ്ളാഗ് ഓഫ് തോമസ് കെ.തോമസ് എം.എൽ.എ നിർവഹിക്കും.
8ന് വാക്കത്തോൺ ഫ്ളാഗ് ഓഫ് എച്ച്. സലാം എം.എൽ.എ നിർവഹിക്കും. തുടർന്ന് നടക്കുന്ന ചടങ്ങിൽ പി.പി.ചിത്തരഞ്ജൻ എം.എൽ.എ അധ്യക്ഷനാകും. ഉദ്ഘാടനം കായിക വകുപ്പ് ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാൻ നിർവഹിക്കും.
ഫിഷറീസ്, സാംസ്‌കാരിക, യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാൻ,     കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്, എം.പി.മാർ,  ജില്ലയിൽ നിന്നുള്ള എം.എൽ.എമാർ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ.ജോസഫ് (അർജ്ജുന),ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, ജില്ല കളക്ടർ അലക്‌സ് വർഗ്ഗീസ്,  നഗരസഭാ ചെയർപേഴ്‌സൺ കെ.കെ.ജയമ്മ, ജില്ലാ പോലീസ് ചീഫ് എം.പി. മോഹനചന്ദ്രൻ, കെ.എസ്.ജയൻ (വാർഡ് കൗസിലർ), സ്‌പോട്ട്‌സ് കൗൺസിൽ എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങൾ എന്നിവർ പങ്കെടുക്കും.
വിവിധ സർക്കാർ ഓഫീസുകൾ, സ്ഥാപനങ്ങൾ, സ്‌കൂളുകൾ, കലാകായിക സംഘടനകൾ, യുവജന സംഘടനകൾ പൊതുജനങ്ങൾ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലാ സ്പോർട്സ് കൗൺസിലുമായി സഹകരിച്ച് സായി ആലപ്പുഴ ഫിറ്റ് ഇന്ത്യ ബീച്ച് ഗെയിംസും,  ബീച്ച് വാക്കത്തോണും സംഘടിപ്പിക്കുന്നുണ്ട്. കബഡി, ഫുട്ബോൾ, വോളിബോൾ, ടഗ് ഓഫ് വാർ എന്നീ മത്സരങ്ങളാണ് നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *