Your Image Description Your Image Description

ഐഫോണുകളുടെ നിർമ്മാണം ഇന്ത്യയിലേക്ക് മാറ്റാനുള്ള ആപ്പിളിന്റെ പദ്ധതിക്ക് തിരിച്ചടിയായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന. ആപ്പിൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിൽ തനിക്ക് താൽപര്യമില്ലെന്നാണ് ആപ്പിൾ സിഇഒ ടിം കുക്കിനോട് ട്രംപ് ആവശ്യപ്പെട്ടു. ഖത്തറിൽ കൂടികാഴ്ചയ്ക്കിടെയാണ് ട്രംപ് തന്റെ കടുത്ത അതൃപ്തി അറിയിച്ചത്. ഉയർന്ന താരിഫുകൾ ചൂണ്ടിക്കാട്ടിയും ഇന്ത്യയ്ക്ക് സ്വന്തമായി കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുമെന്നും ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ ആവശ്യം. പകരം ആപ്പിൾ യുഎസ് വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ട്രംപ് നിർദേശിച്ചു. ഇത്ര ജനസംഖ്യയുള്ള രാജ്യമായിട്ടും അമേരിക്കൻ ഉൽപ്പന്നങ്ങൾ വിൽക്കാൻ വലിയ ബുദ്ധിമുട്ടാണ് ഇന്ത്യയിൽ. ഇന്ത്യയുടെ കാര്യം ഇന്ത്യ നോക്കിക്കോളും. ഉൽപാദനം ഇന്ത്യയിലേക്ക് മാറ്റാനുള്ള ആപ്പിളിന്റെ നീക്കത്തിന് ലോക്കിടുന്നതായിരുന്നു ട്രംപിന്റെ വാക്കുകൾ.

അമേരിക്കയുമായുള്ള ഇന്ത്യയുടെ താരിഫ് ചർച്ചകളിൽ ഇതുവരെ വ്യക്തതയായിട്ടില്ല. നാമമാത്രമായതോ ഒട്ടും താരിഫില്ലാതെയോ ഉള്ള ഡീൽ ഓഫർ ചെയ്യപ്പെട്ടിരുന്നതായാണ് ട്രംപിന്റെ അവകാശവാദം. ഇന്ത്യയ്ക്കും പാക്കിസ്ഥാനും വ്യാപാരം വാഗ്ദാനം ചെയ്താണ് വെടിനിർത്തൽ സാധ്യമാക്കിയതെന്ന വാദവും ട്രംപ് ആവർത്തിച്ചിരുന്നു. “നിങ്ങൾ ഇന്ത്യയിലുടനീളം നിർമ്മാണം നടത്തുന്നുണ്ടെന്ന് ഞാൻ കേട്ടു. നിങ്ങൾ ഇന്ത്യയിൽ നിർമ്മാണം നടത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇന്ത്യയെ പരിപാലിക്കണമെങ്കിൽ നിങ്ങൾക്ക് ഇന്ത്യയിൽ നിർമ്മാണം നടത്താം, കാരണം ഇന്ത്യ ലോകത്തിലെ ഏറ്റവും ഉയർന്ന താരിഫ് രാജ്യങ്ങളിലൊന്നാണ്, അതിനാൽ ഇന്ത്യയിൽ വിൽക്കാൻ വളരെ ബുദ്ധിമുട്ടാണ്,” എന്നായിരുന്നു ട്രംപ് ആപ്പിൾ സിഇഒയോട് പറഞ്ഞത്.

വാഷിംഗ്ടൺ ഡിസിക്ക് ഒരു കരാർ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും യുഎസ് ഉൽപ്പന്നങ്ങൾക്ക് യാതൊരു താരിഫും ഈടാക്കില്ലെന്നും ഇന്ത്യ പറ‍ഞ്ഞതായി ട്രംപ് അവകാശപ്പെട്ടു. എന്നാൽ ഇന്ത്യ ഇതുവരെ അങ്ങനെയൊരു പ്രഖ്യാപനം നടത്തിയിട്ടില്ല. “ഇന്ത്യ ഞങ്ങൾക്ക് ഒരു കരാർ വാഗ്ദാനം ചെയ്തു. അതിൽ അടിസ്ഥാനപരമായി അവർ ഞങ്ങളോട് ഒരു താരിഫും ഈടാക്കില്ലെന്ന് സമ്മതിച്ചിട്ടുണ്ട്. ടിം, ഞങ്ങൾ നിങ്ങളോട് വളരെ നല്ല രീതിയിലാണ് പെരുമാറുന്നത്. വർഷങ്ങളായി നിങ്ങൾ ചൈനയിൽ നിർമ്മിച്ച എല്ലാ പ്ലാന്റുകളും ഞങ്ങൾ സഹിക്കുന്നു. നിങ്ങൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിൽ ഞങ്ങൾക്ക് താൽപ്പര്യമില്ല” ട്രംപ് പറഞ്ഞു. ആപ്പിളിന് നിലവിൽ ഇന്ത്യയിൽ മൂന്ന് പ്ലാന്റുകളുണ്ട്. രണ്ട് എണ്ണം തമിഴ്‌നാട്ടിലും ഒന്ന് കർണാടകയിലും. ഇവയിൽ ഒന്ന് ഫോക്‌സ്‌കോണും മറ്റൊന്ന് ടാറ്റ ഗ്രൂപ്പുമാണ് നടത്തുന്നത്. രണ്ട് ആപ്പിൾ പ്ലാന്റുകൾ കൂടി നിർമ്മാണത്തിലാണ്. മാർച്ചിൽ അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ആപ്പിൾ, ഇന്ത്യയിൽ മാത്രം 22 ബില്യൺ ഡോളറിന്റെ ഐഫോണുകൾ അസംബിൾ ചെയ്തുവെന്നാണ് കണക്ക്.

Leave a Reply

Your email address will not be published. Required fields are marked *