Your Image Description Your Image Description

റാന്നി: വൃദ്ധ ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്ന് സംശയം. റാന്നി പഴവങ്ങാടി മുക്കാലുമൺ ചക്ക തറയിൽ വീട്ടിൽ സക്കറിയ മാത്യു (ബാബു-75), ഭാര്യ അന്നമ്മ സക്കറിയ (കുഞ്ഞു മോൾ-70 ) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്.

ഭാര്യ കുഞ്ഞുമോൾ തൂങ്ങിയ നിലയിലും ഭർത്താവ് ബാബു കട്ടിലിലുമാണ് മരിച്ചു കിടന്നത്. എറണാകുളത്തുള്ള മകൻ ഫോണിൽ വിളിച്ച് കിട്ടാത്തതിനെ തുടർന്ന് അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് വാർഡുമെംമ്പറും പൊലീസും നാട്ടുകാരും ചേർന്ന് വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെ കതക് പൊളിച്ച് അകത്തു കടന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ റാന്നി പോലീസ് നടപടികൾ സ്വീകരിച്ചു വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *