Your Image Description Your Image Description

മലപ്പുറം: ടാപ്പിം​ഗ് തൊഴിലാളിയെ വന്യജീവി കടിച്ചു കൊന്ന സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ.ക​ടു​വ​യെ വെ​ടി​വെ​ച്ച് കൊ​ല്ലാ​നു​ള്ള ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്നാ​ണ് പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ആ​വ​ശ്യം.

പ്രദേശത്ത് കടുവയുടേയും പുലിയുടേയും സാന്നിധ്യം ഉണ്ടായിരുന്നു. കർഷക‍‍ർക്കെതിരെ ഉൾപ്പെടെ വന്യജീവികളുടെ ആക്രമണമുണ്ടാവുന്നു.പ​ല​ത​വ​ണ വി​വ​രം അ​റി​യി​ച്ചി​ട്ടും പു​ലി​യെ പി​ടി​കൂ​ടാ​ൻ ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.

കാളികാവ് കരുവാകുണ്ട് പ്രദേശത്താണ് യുവാവിനു നേരെ ആക്രമണം ഉണ്ടായത്. യുവാവിനെ കൊന്നത് പുലിയല്ല, കടുവയാണ് എന്ന നി​ഗമനത്തിലാണ് വനംവകുപ്പ്. മുറിവുകളും മറ്റും പരിശോധിച്ചതിന് ശേഷമാണ് വനംവകുപ്പിൻ്റെ പ്രതികരണം.

അതേസമയം, എപി അനിൽകുമാർ എംഎൽഎ സ്ഥലത്തെത്തിയപ്പോൾ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. വ​യ​നാ​ട്ടി​ൽ നി​ന്നും പാ​ല​ക്കാ​ട്ടു നി​ന്നും മ​യ​ക്കു​വെ​ടി സം​ഘം പു​റ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് എം​എ​ൽ​എ പ​റ‍​ഞ്ഞു. മൂ​ന്നു​മാ​സം മു​മ്പ് നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചി​ട്ടു​ണ്ട്. സ​ർ​ക്കാ​രി​ന് ശ്ര​ദ്ധ​ക്കു​റ​വു​ണ്ടാ​യെ​ന്നും ക​ടു​വ സാ​ന്നി​ധ്യം ഉ​ണ്ടാ​യെ​ന്ന് അ​റി​യി​ച്ചി​ട്ടും വേ​ണ്ട രീ​തി​യി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ട്ടി​ല്ലെ​ന്നും അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു.

കാ​ളി​കാ​വ് അ​ട​യ്ക്കാ​ക്കു​ണ്ടി​ൽ ഇ​ന്നു രാ​വി​ലെ​യോ​ടെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. റ​ബ്ബ​ർ ടാ​പ്പിം​ഗി​നു പോ​യ ചോ​ക്കാ​ട് ക​ല്ലാ​മൂ​ല സ്വ​ദേ​ശി അ​ബ്ദു​ൽ ഗ​ഫൂ​ർ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഗഫൂറിനെ കടുവ പിടിച്ചുകൊണ്ടുപോവുന്നത് ക​ണ്ടു​വെ​ന്ന് കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന സ​മ​ദ് പറഞ്ഞു. പൊലീസും വനംവകുപ്പും സ്ഥലത്തെത്തി മൃതദേഹം വാഹനത്തിൽ പുറത്തെത്തിച്ചു ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *