Your Image Description Your Image Description

മ​നാ​മ: സി.​ബി.​എ​സ്.​ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ 100 ശ​ത​മാ​നം വി​ജ​യം സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ​ൻ സ്കൂ​ൾ. പ​രീ​ക്ഷ എ​ഴു​തി​യ 832 വി​ദ്യാ​ർ​ഥി​ക​ളും തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം കൈ​വ​രി​ച്ചു.നേ​ട്ടം വി​ദ്യാ​ഭ്യാ​സ​ത്തി​ൽ ഉ​ന്ന​ത നി​ല​വാ​ര​ത്തോ​ടു​ള്ള സ്കൂ​ളി​ന്റെ പ്ര​തി​ബ​ദ്ധ​ത​യു​ടെ തെ​ളി​വാ​യി. 69 വി​ദ്യാ​ർ​ഥി​ക​ൾ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​ഗ്രേ​ഡു​ക​ൾ നേ​ടി. ദേ​വ​ര​ത് ജീ​വ​ൻ (98.2%), രാ​ജീ​വ​ൻ രാ​ജ്കു​മാ​ർ , ദേ​വ​ന​ന്ദ പെ​രി​യ​ൽ (97.4%), ജോ​മി​യ ക​ണ്ണ​നാ​യി​ക്ക​ൽ ജോ​സ​ഫ് (97.4%) എ​ന്നി​വ​രാ​ണ് സ്കൂ​ൾ ടോ​പ്പ​ർ​മാ​ർ.

സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ അ​ഡ്വ. ബി​നു മ​ണ്ണി​ൽ വ​റു​ഗീ​സ്, സെ​ക്ര​ട്ട​റി വി. ​രാ​ജ​പാ​ണ്ഡ്യ​ൻ, അ​സി​സ്റ്റ​ന്റ് സെ​ക്ര​ട്ട​റി​യും അ​ക്കാ​ദ​മി​ക്സ് അം​ഗ​വു​മാ​യ ര​ഞ്ജി​നി മോ​ഹ​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി എ​ന്നി​വ​ർ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളെ​യും, ഫാ​ക്ക​ൽ​റ്റി അം​ഗ​ങ്ങ​ളെ​യും, ര​ക്ഷി​താ​ക്ക​ളെ​യും അ​ഭി​ന​ന്ദി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *