Your Image Description Your Image Description

കുവൈത്തിൽ ഡ്രോൺ ഉപയോഗിച്ച് ജയിലിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ. ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ ഡ്രഗ് കൺട്രോളിന്റെ പ്രാദേശിക ആന്റി-നാർക്കോട്ടിക്‌സ് യൂണിറ്റാണ് മയക്കുമരുന്ന് കടത്ത് സംഘത്തിനെതിരായ പോരാട്ടത്തിൽ നിർണായക മുന്നേറ്റം നടത്തിയത്. ഫിൻതാസ്, സഅദ് അൽ-അബ്ദുള്ള എന്നീ പ്രദേശങ്ങളിൽ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പിടിയിലായ രണ്ടുപേരും ബദൂൻ വിഭാഗത്തിൽപ്പെട്ടവരാണ്.

രഹസ്യ വിവരങ്ങളെ തുടർന്ന് നാർക്കോട്ടിക്‌സ് വിഭാഗം നടത്തിയ സൂക്ഷ്മമായ നിരീക്ഷണത്തിലാണ് ഈ കള്ളക്കടത്ത് സംഘം വലയിലായത്. പ്രതികൾ ഡ്രോണുകൾ ഉപയോഗിച്ച് സെൻട്രൽ ജയിലിനുള്ളിലെ ഒരു തടവുകാരന് മയക്കുമരുന്ന് എത്തിക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. സാമ്പത്തിക ലാഭത്തിന് വേണ്ടിയായിരുന്നു ഈ കള്ളക്കടത്ത് നടത്തിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *