Your Image Description Your Image Description

ഒമാനിലെ വിമാനത്താവളങ്ങളിൽ ഏപ്രിൽ മാസത്തിൽ യാത്രക്കാരുടെയും വിമാനങ്ങളുടെയും എണ്ണത്തിൽ ശ്രദ്ധേയമായ വളർച്ച രേഖപ്പെടുത്തി. 2024 ഏപ്രിലുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം 9% വർധനവാണ് യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. വിമാന സർവീസുകളുടെ എണ്ണത്തിൽ 6% വർധനവും രേഖപ്പെടുത്തി. ഒമാൻ എയർപോർട്‌സ് ആണ് ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടത്.

ഒമാൻ വിമാനത്താവളങ്ങളിലൂടെയുള്ള യാത്രക്കാരുടെ എണ്ണം വർധിപ്പിക്കാനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഫലമാണ് ഈ വളർച്ചയെന്ന് അധികൃതർ അറിയിച്ചു. മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലും സലാല വിമാനത്താവളത്തിലുമാണ് പ്രധാനമായും ഈ മുന്നേറ്റം ദൃശ്യമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *