Your Image Description Your Image Description

മൊണ്ടെവിഡിയോ: മാർക്സിസ്‌റ്റ്‌ ഗറില്ല നേതാവും ഉറുഗ്വേ മുൻ പ്രസിഡന്റുമായ ഹോസെ മുഹിക (89) അന്തരിച്ചു. അർബുദബാധിതനായി ഒരുവര്‍ഷമായി ചികിത്സയിലായിരുന്നു. 2024-ല്‍ അന്നനാള അര്‍ബുദം ബാധിച്ചതായി അദ്ദേഹം അറിയിച്ചിരുന്നു. ഇത് പിന്നീട് കരളിലേക്ക് പടര്‍ന്നു. ഈവര്‍ഷം ആദ്യത്തോടെ ചികിത്സ നിര്‍ത്തിവെച്ച് അവസാന നാളുകള്‍ തന്റെ ഫാമില്‍ ചെലവഴിച്ചു.

അദ്ദേഹത്തിന്റെ ശിഷ്യനും ഉറുഗ്വേയുടെ നിലവിലെ പ്രസിഡന്റുമായ യമൻഡു ഓർസിയാണ്‌ മരണവിവരം പുറത്തുവിട്ടത്‌. ലളിത ജീവിതത്തിന്റെ പേരിലും പുരോഗമന നിലപാടുകളുടെ പേരിലും ലോകശ്രദ്ധ നേടിയ നേതാവാണ് മുഹിക.

ഗർഭഛിദ്രവും സ്വവർഗ വിവാഹവും അനുവദിക്കുന്നതുൾപ്പെടെ നിരവധി പുരോഗമന നിലപാടുകൾ അദ്ദേഹം ഭരണകാലത്ത്‌ സ്വീകരിച്ചു. പ്രസിഡന്റായിരിക്കെ ഔദ്യോഗിക വസതിയിൽ തങ്ങാതെ തന്റെ ചെറിയ വീട്ടിലാണ്‌ താമസിച്ചത്‌.

Leave a Reply

Your email address will not be published. Required fields are marked *