Your Image Description Your Image Description

തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരിൽ യുവ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച പ്രതി ബെയ്‌ലിന്‍ ദാസിനെ പ്രാക്ടീസില്‍ നിന്ന് വിലക്കി.ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്‌തിരിക്കുന്നത്‌. കേരള ബാര്‍ കൗണ്‍സിലിന്റേതാണ് തീരുമാനം.

അച്ചടക്ക നടപടി അവസാനിക്കും വരെയാണ് പ്രാക്ടീസില്‍ നിന്ന് വിലക്ക്. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ സ്ഥിരം വിലക്ക് ഏര്‍പ്പെടുത്തും. സ്വമേധയ സ്വീകരിച്ച നടപടിയിലാണ് ബെയ്‌ലിന്‍ ദാസിന് ബാര്‍ കൗണ്‍സിലിന്റെ നോട്ടീസ്.

വഞ്ചിയൂരിൽ ജൂനിയര്‍ അഭിഭാഷകയായ പാറശാല സ്വദേശി ശ്യാമിലിക്കാണ് ​ഗുരുതരമായ മർദനമേറ്റത്. മർദനത്തിൽ ശ്യാമിലിയുടെ മുഖത്ത്‌ പരിക്കേറ്റു. ദിവസങ്ങൾക്കുമുമ്പ് ബെയ്ലിൻ തന്റെ ജൂനിയറായിരുന്ന ശ്യാമിലിയെ ജോലിയിൽനിന്ന് അകാരണമായി പറഞ്ഞുവിട്ടിരുന്നു. അതേ സമയം അഞ്ച് മാസം ഗർഭിണിയായിരിക്കുമ്പോഴും അഡ്വ. ബെയ്ലിൻ ദാസ് തന്നെ മർദിച്ചിട്ടുണ്ടെന്ന് ജൂനിയർ അഭിഭാഷക ശ്യാമിലി പ്രതികരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *