Your Image Description Your Image Description

ദോഹയില്‍ എല്ലാ തരത്തിലുള്ള കടല്‍ യാത്രകള്‍ക്കും മെയ് 13 ചൊവ്വാഴ്ച വൈകുന്നേരം 6 മണി മുതല്‍ മെയ് 15 വ്യാഴാഴ്ച വൈകുന്നേരം 6 മണി വരെ താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തി. ഹമദ് അന്താരാഷ്ട്ര വിമാനത്താവളം മുതല്‍ പേള്‍ ഖത്തര്‍ വരെയുള്ള ഭാഗങ്ങളില്‍ ആണ് എല്ലാ തരത്തിലുള്ള കടല്‍ യാത്രകളും പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ഗതാഗത മന്ത്രാലയം അറിയിച്ചത്. മല്‍സ്യബന്ധന ബോട്ടുകള്‍, വിനോദ യാത്രാ ബോട്ടുകള്‍, വാട്ടര്‍ സ്‌കൂട്ടറുകള്‍, ജെറ്റ് ബോട്ടുകള്‍, വിനോദ സഞ്ചാര കപ്പലുകള്‍, അനുബന്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ജലയാത്രകള്‍ എന്നിവയ്ക്ക് ഈ സമയങ്ങളില്‍ നിരോധനം ബാധകമായിരിക്കും.

ജലയാത്രയുമായി ബന്ധപ്പെട്ട എല്ലാ യാത്രകളും നിര്‍ത്തിവെക്കാന്‍ വ്യക്തികളോടും കപ്പല്‍-ബോട്ട് ഉടമകളോടും കമ്പനികളോടും സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *