Your Image Description Your Image Description

പാലക്കാട് : സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് നാല് മുതല്‍ മെയ് 10 വരെ നടന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ പത്ത് ലക്ഷത്തിലധികം വരുമാനവുമായി കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ട്. ഏഴ് ദിവസത്തെ മേളയില്‍ 11,31,760 രൂപയാണ് കുടുംബശ്രീക്ക് വരുമാനമായി ലഭിച്ചത്.

അക്ഷയ ജ്യൂസ്, അക്കു ഫുഡ്സ്, അട്ടപ്പാടി വനസുന്ദരി, ആര്‍.എം പാനിപുരി, സുഭിക്ഷ, രുചി, പുതുമ, ഹിമം ലസ്സി, ട്രാന്‍സ് ജെന്‍ഡര്‍ ഗ്രൂപ്പായ മീര എന്നിങ്ങനെ ഒന്‍പത് ഫുഡ് കോര്‍ട്ട് യൂണിറ്റുകളാണ് മേളയിലുണ്ടായിരുന്നത്. ഫുഡ്‌കോര്‍ട്ടിലെ വിവിധ സേവനങ്ങള്‍ക്കായി 25 കുടുംബശ്രീ അംഗങ്ങള്‍ ഭാഗമായി. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി പത്ത് ഹരിതകര്‍മ്മ സേനാംഗങ്ങളും ഉണ്ടായിരുന്നു. കാവശ്ശേരിയില്‍ നിന്നുള്ള സുഭിക്ഷ, രുചി യൂണിറ്റുകളാണ് മേളയില്‍ ഏറ്റവുമധികം വിപണനം നേടിയത്. വിവിധ തരം ദോശകള്‍, കപ്പയും മീന്‍ കറിയും, നെയ്ച്ചോറ്, ബിരിയാണി തുടങ്ങിയ വിഭവങ്ങളാണ് ഇവര്‍ വില്‍പ്പന നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *