Your Image Description Your Image Description

ഒരു ദശാബ്ദക്കാലം പ്രേക്ഷകരെ കീഴടക്കിയ സ്ട്രേഞ്ചർ തിങ്സ് അന്തിമഘട്ടത്തിലേക്ക് കടക്കാൻ ഒരുങ്ങുകയാണ്. അതിന്റെ അഞ്ചാമത്തെയും അവസാനത്തെയും സീസണിന്റെ ചിത്രീകരണം ഇപ്പോൾ ഔദ്യോഗികമായി പൂർത്തിയായി. ചിത്രം നവംബറിൽ തിയറ്ററിലെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

1980ക​ളി​ലെ ഇ​ന്ത്യാ​ന​യി​ലെ ഒ​രു സാ​ങ്ക​ൽ​പിക പ​ട്ട​ണം, ഹോ​ക്കി​ൻ​സ്. ക​ഥ തു​ട​ങ്ങു​ന്ന​ത് അ​വി​ടെ​നി​ന്നാ​ണ്. ആ ​പ​ട്ട​ണ​ത്തി​ലെ ചി​ല സം​ഭ​വ​ങ്ങ​ളെ തു​ട​ർ​ന്ന് ഒ​രു ബാ​ല​നെ കാ​ണാ​താ​വു​ന്നു. അ​വ​ന്റെ കൂ​ട്ടു​കാ​രും കു​ടും​ബാംഗ​ങ്ങ​ളും അ​ന്വേ​ഷി​ച്ചി​റ​ങ്ങു​ന്നു. അ​വ​രെ സ​ഹാ​യി​ക്കാ​നാ​യി അ​മാ​നു​ഷി​ക സി​ദ്ധി​യു​ള്ള പെ​ൺ​കു​ട്ടി എ​ത്തു​ന്നു. ആ​ഗോ​ള​ത​ല​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​രാ​ധ​ക​രു​ള്ള ‘സ്ട്രേ​ഞ്ച​ർ തി​ങ്സി​ന്റെ’ ക​ഥ അ​വി​ടെ തു​ട​ങ്ങു​ക​യാ​ണ്.

പ്രേ​ക്ഷ​ക​രെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​ച്ച നാ​ല് സീ​സ​ണു​ക​ൾ. 34 എ​പ്പി​സോ​ഡു​ക​ൾ. അ​ഞ്ചാം സീ​സ​ണി​നു​ള്ള കാ​ത്തി​രി​പ്പ്. ഇ​ത് മാ​ത്രം മ​തി​യാ​വും ‘സ്ട്രേ​ഞ്ച​ർ തി​ങ്സി​’ന്റെ റേ​ഞ്ച് മ​ന​സ്സി​ലാ​വാ​ൻ. ഡ​ഫ​ർ ബ്ര​ദേ​ഴ്സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന മാ​റ്റ് ഡ​ഫ​റും റോ​സ് ഡ​ഫ​റും ചേ​ർ​ന്ന് ര​ച​ന, നി​ർ​മാ​ണം, സം​വി​ധാ​നം എ​ന്നി​വ നി​ർ​വ​ഹി​ച്ച്, നെ​റ്റ്ഫ്ലി​ക്സ് അ​വ​ത​രി​പ്പി​ച്ച സ​യ​ൻ​സ് ഫി​ക്ഷ​ൻ-​ഹൊ​റ​ർ വെ​ബ് സീ​രീ​സാ​ണ് ‘സ്ട്രേ​ഞ്ച​ർ തി​ങ്സ്’.

Leave a Reply

Your email address will not be published. Required fields are marked *