Your Image Description Your Image Description

നോയിഡ: ഡൽഹിയിൽ യുവതി കൈക്കുഞ്ഞുമായി ഫ്ലാറ്റിന്റെ പതാനാറാം നിലയിൽ നിന്നും ചാടി ജീവനൊടുക്കി. ഗ്രേറ്റർ നോയിഡ വെസ്റ്റിലെ ഒരു ഹൌസിംഗ് സൊസൈറ്റിയിലാണ് ദാരുണ സംഭവം. അപ്പാർട്ട്‌മെന്റിന്റെ 16-ാം നിലയിൽ നിന്ന് 33 കാരിയായ യുവതി തന്‍റെ ആറ് മാസം പ്രായമുള്ള മകളുമായി താഴേക്ക് ചാടുകയായിരുന്നു. യുവതിക്ക് വിഷാദരോഗം ഉണ്ടായിരുന്നെന്നും ചികിത്സയിലായിരുന്നുവെന്നും  പൊലീസ് പറഞ്ഞു.

കുടുംബത്തോടൊപ്പമായിരുന്നു യുവതി ഫ്ലാറ്റിൽ താമസിച്ചിരുന്നത്. ഒരുപാട് നാളായി യുവതി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. പ്രസവത്തിന് ശേഷം യുവതിയുടെ ആരോഗ്യനില  മോശമായിരുന്നുവെന്നും ബന്ധുക്കൾ വെളിപ്പെടുത്തി. ബുധനാഴ്ച അർദ്ധരാത്രിയോടെയാണ് യുവതി മകളുമായി ഫ്ലാറ്റിൽ നിന്നും ചാടിയത്. അമ്മയും മകളും തൽക്ഷണം മരണപ്പെട്ടിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *