Your Image Description Your Image Description

​ഡ​ൽ​ഹി: സു​പ്രീംകോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി ബി.​ആ​ർ. ഗ​വാ​യ് ഇ​ന്നു സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു ചു​മ​ത​ല​യേ​ൽ​ക്കും. സു​പ്രീം കോ​ട​തി​യു​ടെ ച​രി​ത്ര​ത്തി​ലെ ആ​ദ്യ ബു​ദ്ധ​മ​ത​വി​ശ്വാ​സി​യാ​യ ചീ​ഫ് ജ​സ്റ്റീ​സാ​ണ് ബി.​ആ​ർ. ഗ​വാ​യ്. ഈ ​വ​ർ​ഷം ന​വം​ബ​ർ 23 വ​രെ ചീ​ഫ് ജ​സ്റ്റീ​സാ​യി അദ്ദേഹം തു​ട​രും.

അതെ സമയം , ജുഡീഷ്യറിയില്‍ വിശ്വസിക്കാന്‍ ജനങ്ങളോട് ആ‌ജ്ഞാപിക്കാന്‍ കഴിയില്ലെന്ന് വിട വാങ്ങല്‍ പ്രസംഗത്തില്‍ ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു. ജനവിശ്വാസം നേടിയെടുക്കേണ്ടതാണെന്നും സഞ്ജീവ് ഖന്ന പറഞ്ഞു.വിരമിച്ച ശേഷം ഒരു തസ്തികയും സ്വീകരിക്കില്ല. നിയമമേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സജീവമാകുമെന്നും സഞ്ജീവ് ഖന്ന പറ‌ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *