Your Image Description Your Image Description

എൻജിനിയറിങ്/ സയൻസ് സ്ട്രീമുകളിൽ ഈ വർഷം ഡിഗ്രി പ്രവേശനത്തിനുള്ള വിദ്യാർത്ഥികൾക്കായി ഐസിഫോസ് പൈതൺ പ്രോഗ്രാമിംഗിലും സ്വതന്ത്ര സോഫ്റ്റ്‌വെയറിലും ഹാർഡ്‌വെയറിലും ബ്രിഡ്ജ് കോഴ്‌സ് സംഘടിപ്പിക്കും. കാര്യവട്ടം സ്‌പോർട്‌സ് ഹബ്ബിലെ ഐസിഫോസിൽ വെച്ച് രണ്ട് ബാച്ചുകളായാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്. ആദ്യ ബാച്ച് മെയ് 26 മുതൽ 31 വരെയും, രണ്ടാം ബാച്ച് ജൂൺ 9 മുതൽ 14 വരെയും നടത്തും. 6 ദിവസം ദൈർഘ്യമുള്ള പ്രോഗ്രാം ഓഫ്‌ലൈൻ മോഡിലാണ് (10.00 AM to 5.00 PM) നടത്തുന്നത്. പ്രാക്ടിക്കൽ അധിഷ്ഠിത സെഷനുകളിലൂടെ വരാനിരിക്കുന്ന ഡിഗ്രി പ്രോഗ്രാമിൽ ശക്തമായ അടിത്തറ സൃഷ്ടിക്കുന്നതിന് ആവശ്യമായ അറിവ് കോഴ്‌സിൽ നിന്നും ലഭിക്കും. ഒരു ബാച്ചിൽ 30 സീറ്റുകളാണുള്ളത്. ഒരാൾക്ക് 4000 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ് അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 22.

കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും https://icfoss.in/event-details/210 സന്ദർശിക്കുകയോ അല്ലെങ്കിൽ രാവിലെ 10 മണി മുതൽ വൈകുന്നരം 5 മണിവരെ +91 7356610110| +91 471 2413012/ 13/ 14| +91 9400225962 | എന്നീ നമ്പരുകളിൽ ബന്ധപ്പെടുകയോ ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *