Your Image Description Your Image Description

തൃശൂർ: ചേറ്റൂർ ശങ്കരൻ നായർക്ക് പിന്നാലെ കോൺഗ്രസ് നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ വി.ആർ കൃഷ്ണൻ എഴുത്തച്ഛന്റെ പേരിലും തർക്കം. വി.ആർ കൃഷ്ണൻ എഴുത്തച്ഛന്റെ ഇരുപത്തിയൊന്നാം ചരമവാർഷികം ബിജെപിയും കോൺഗ്രസും ആചരിക്കുകയാണ്. കൃഷ്ണൻ എഴുത്തച്ഛന്‍റെ ഇരുപത്തിയൊന്നാം ചരമവാർഷിക ദിനമായ ഇന്ന് അനുസ്മരണ സദസ്സ് സംഘടിപ്പിക്കുകയാണ് ബിജെപി . അവിണിശ്ശേരിയിലെ അദ്ദേഹത്തിന്‍റെ വീട്ടിൽ കോൺഗ്രസ് പുഷ്പാർച്ചന നടത്തുന്നതിന് പിന്നാലെ ബിജെപിയും പുഷ്പാർച്ചന നടത്തുന്നുണ്ട്. ബിജെപി ആദ്യമായാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുന്നത്.

വി.ആർ കൃഷ്ണൻ എഴുത്തച്ഛന്റെ മകൻ വി കെ ജയ ഗോവിന്ദനും കുടുംബവും നേരത്തെ ബിജെപിയിൽ ചേർന്നിരുന്നു. ജില്ലാ പഞ്ചായത്തിലെക്ക് ചേർപ്പിൽ നിന്ന് മത്സരിക്കുകയും ചെയ്തിട്ടുണ്ട് . ഇദ്ദേഹമാണ് ഇപ്പോൾ വിആറിന്‍റെ വീട്ടിൽ താമസിക്കുന്നത്. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു നേതാവാണ് വി ആർ കൃഷ്ണൻ എഴുത്തച്ഛൻ. കെ കരുണാകരന്റെ രാഷ്ട്രീയ ഗുരുവായിരുന്നു അദ്ദേഹം. അവിനിശ്ശേരി പഞ്ചായത്ത് കുറച്ചുനാളായി ബിജെപിയാണ് ഭരിക്കുന്നത്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതിയ ധീരനാണ് വി ആർ കൃഷ്ണൻ എഴുത്തച്ഛനെന്ന് വി എം സുധീരൻ പ്രതികരിച്ചു. ബിജെപിയും ആർഎസ്എസും ഇപ്പോൾ നടത്തുന്നത് ചെയ്തു പോയ തെറ്റിന്‍റെ പ്രായശ്ചിത്തമാണെന്ന് വിഎം സുധീരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *