Your Image Description Your Image Description

പൊ​തു ഗ​താ​ഗ​ത​ത്തി​ൽ ഖ​ത്ത​റി​ന്റെ നാഴികക്കല്ലായ ദോ​ഹ മെ​ട്രോ അത്യപൂർവ നേട്ടവുമായി കുതിപ്പ് തു​ട​രു​ന്നു. സ​ർ​വി​സ് ആ​രം​ഭി​ച്ച് ആ​റു വ​ർ​ഷം പി​ന്നി​ടു​മ്പോ​ൾ ദോ​ഹ മെ​ട്രോയിലെ യാ​ത്രക്കാരുടെ എണ്ണം 22.84 കോ​ടി കടന്നു. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷം​ മാത്രം മെ​ട്രോ​യി​ൽ സ​ഞ്ച​രി​ച്ച​ത് 2.84 കോ​ടി യാ​ത്ര​ക്കാ​രാ​ണ്.

ഖത്തറിൽ യാത്രക്കാർക്ക് മെട്രോയോടുള്ള പ്രിയമാണ് ഇത് സൂചിപ്പിക്കുന്നത്. ചു​രു​ങ്ങി​യ കാ​ലം​കൊ​ണ്ട് രാ​ജ്യ​ത്തി​ന്റെ ഏ​റ്റ​വും പ്ര​ധാ​ന പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​മാ​യി ദോ​ഹ മെ​ട്രോ​യെ ​ജ​ന​ങ്ങ​ൾ ഏ​​റ്റെ​ടു​ത്ത​തി​ന്റെ അ​ട​യാ​ള​മാ​​ണ് റെ​ക്കോ​ഡ് യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം. 2019 മേ​യ് മാ​സ​ത്തി​ലാണ് ദോഹ മെട്രോ സേവനം ആ​രം​ഭി​ച്ചത്. 2023 ജ​നു​വ​രി​യി​ൽ പ​ത്ത് കോ​ടി യാ​ത്ര​ക്കാ​ർ എ​ന്ന റെ​ക്കോ​ഡി​ലെ​ത്തി​. മൂ​ന്ന​ര വ​ർ​ഷം കൊ​ണ്ടാ​യി​രു​ന്നു ഈ ​നേ​ട്ട​മെ​ങ്കി​ൽ അടുത്ത പത്ത് കോടി യാത്രക്കാരെന്ന നേട്ടത്തിലെത്താൽ എടുത്ത സമയം രണ്ട് വർഷത്തിൽ താഴെയാണ്.

Leave a Reply

Your email address will not be published. Required fields are marked *