Your Image Description Your Image Description

ആന കൊടുത്താലും ആശാ കൊടുക്കരുത് എന്നൊരു ചൊല്ലുണ്ട്. പക്ഷെ കോൺഗ്രസിലെ ദുഷ്ടന്മാരെല്ലാം ചേർന്ന് ഒരു പാവം മനുഷ്യന് ഒരുപാട് ആശാ കൊടുത്തു. ഒടുക്കം പറ്റിച്ചേ എന്നും പറഞ്ഞ് മറ്റൊരാളെ ആ സ്ഥാനത്തു പിടിച്ചിരുത്തി. ഒടുക്കം ഉറങ്ങിക്കൊണ്ടിരുന്നവനെ പിടിച്ചെണീപ്പിച്ച് ഊണില്ല എന്ന് പറഞ്ഞത് പോലെ ആയി കാര്യങ്ങൾ. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആന്റോ ആന്റണിയുടെ പേര് ഉയർന്നു കേൾക്കാൻ തുടങ്ങിയിട്ട് നാളേറെയായി. എന്നാൽ ഒടുക്കമാണ് ഹൈക്കമാൻഡ് ആരോടും പറയാതെ സണ്ണിയെ അങ്ങട്ട് പ്രഖ്യപിക്കുന്നത്. സംഭവം അരിഞ്ഞതും എനിക്ക് വിഷമമില്ല വിഷമമില്ല എന്ന് ആന്റോ ആന്റണി നൂറു തവണ പറഞ്ഞതാ. പക്ഷെ കണ്ണ് തുടയ്ക്കാൻ മറന്നു പോയി.
ഇന്നിപ്പോൾ സണ്ണി സ്ഥാനം ഏറ്റെടുക്കുന്ന സമയത്ത് എല്ലാവരും തിരഞ്ഞത് ഈയൊരു മുഗം മാത്രമാണ്. ശത്രുക്കൾ ആന്റണിയുടെ മുഖത്തെ സങ്കടം നേരിട്ട് കണ്ടു സായൂജ്യമടയാം എന്നും കരുതി. പക്ഷെ പുള്ളി മാത്രം വന്നില്ല. ഇനി രാജീവ് ചന്ദ്രശേഖരനെ പ്രഘ്യാപിക്കാൻ പോയ സമയത്ത് ശോഭേച്ചിയ്ക്ക് വണ്ടി കിട്ടാത്തത് പോലെ ആന്റോയെന്ന ഡ്രൈവർ പറ്റിച്ചതാവുമോ എന്തോ.

ഈ കോൺഗ്രെസ്സുകാരൊക്കെ എന്തൊരു ദുഷ്ടന്മാരാ. പ്രത്യേകിച്ച് മുതിർന്ന നേതാക്കൾ. വേദിയിൽ സണ്ണിയെ അങ്ങ് വാനോളം പുകഴ്ത്തുകയാ. പാവം ആന്റോ. കിരീടം സിനിമയിൽ പാർവതിയുടെ കല്യാണത്തിന്റെയന്നു മോഹൻലാൽ നിൽക്കുന്നത് പോലെ പുള്ളി എവിടെയോ നിന്ന് കൊണ്ട് കണ്ണും നിറച്ച ഇതൊക്കെ കാണുന്നുണ്ടാവും എന്നൊന്ന് ഓർക്കണ്ടേ?.
സൗമ്യനും മൃദു സമീപനക്കാരനുമായ സണ്ണി ജോസഫ് ആശയങ്ങളിലും നിലപാടുകളിലും അടിയുറച്ച് നിൽക്കുന്ന ധീരനായ പോരാളിയാണെന്നാണ് ഇന്ദിരാഭവനിൽ നടന്ന സ്ഥാനമേറ്റെടുക്കൽ ചടങ്ങിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ വിശേഷിപ്പിച്ചത് .
തന്റെ കാലയളവിലെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് സ്ഥാനമൊഴിഞ്ഞ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ വിടവാങ്ങൽ പ്രസംഗം നടത്തിയത്. മാത്രമല്ല, കണ്ണൂർ രാഷ്ട്രീയത്തിൽ തന്റെ സന്തത സഹചാരിയായിരുന്ന സണ്ണി ജോസഫ് കൂടുതൽ കരുത്തോടെ പാർട്ടിയെ മുന്നോട്ട് കൊണ്ടുപോകുമെന്നും കേരളത്തിലെ കോൺഗ്രസിന്റെ, യുവത്വത്തിന്റെ തിളയ്ക്കുന്ന രക്തമാണ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള പുതിയ കെപിസിസി ടീമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
അതേസമയം പുതിയ നേതൃത്വത്തോടൊപ്പം പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു തർക്കവുമില്ലാതെ ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് നീങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വ്യക്തമാക്കി. 100-ലധികം സീറ്റുകളോടെ യുഡിഎഫ് അടുത്ത തിരഞ്ഞെടുപ്പിൽ തിരിച്ചുവരുമെന്ന് ഉറപ്പ് നൽകുന്നതായും ഇത് വാക്കാണെന്നും സതീശൻ പരിപാടിയിൽ പറയുകയുണ്ടായി . ചപല വ്യാമോഹങ്ങൾ.
വർക്കിങ് പ്രസിഡന്റുമാരായി പി.സി. വിഷ്ണുനാഥും എ.പി. അനിൽ കുമാർ, ഷാഫി പറമ്പിൽ എന്നിവരും ഇതോടൊപ്പം ഭാരവാഹിത്വമേറ്റെടുത്തു.

എന്തായാലും നേതാക്കന്മാരൊക്കെ ഒന്നു സൂക്ഷിക്കുന്നത് നല്ലതാ. പാമ്പിനെയാ മക്കളെ നിങ്ങളൊക്കെ കൂടി നോവിച്ചു വിട്ടിരിക്കുന്നത്. ആന്റോ ആന്റണി തനിച്ചല്ല. സോഷ്യൽ മീഡിയയിൽ ആന്റോയ്ക്കൊരു ശക്തമായ ഗ്രൂപ്പ് തന്നെയുണ്ട്.
കഴിവുള്ള സമർത്ഥന്മാരായ നേതാക്കളെ കോൺഗ്രസ് ഒതുക്കുന്നതിന്റെ തെളിവാണ് ഇതെന്നാണ് അവരൊക്കെ പറയുന്നത് . അതിനു ന്യായമായി പറയുന്നത് എ കെ ആന്റണിയെ രാജി വപ്പിച്ച് ഓടിച്ചു, വിഎം സുധീരനെ ഒതുക്കി, സുധാകരനെ ഇപ്പോൾ ഒതുക്കി, ശശി തരൂരിനെതിരെ പറ്റുന്ന രീതിയിലൊക്കൊ കളിക്കുന്നു, ശബരിനാഥിനേപ്പോലുള്ളവരെ വളരാനനുവദിക്കുന്നില്ല.
വേണുഗോപാൽ, വിഡി സതീശൻ, മുസ്ലീം ലീഗ്, ജമാത്തെ ഇസ്ലാമി കൂട്ട്കെട്ട് കോൺഗ്രസിനെ തകർത്തേ അടങ്ങൂ എന്നാണു.

Leave a Reply

Your email address will not be published. Required fields are marked *