Your Image Description Your Image Description

അല്ല അപ്പോൾ ഞാൻ എന്താ പൊട്ടനോ ചോദിക്കുന്നത് അൻവറാണ് ഇടതുപക്ഷത്ത് നിന്ന് വലിയ പ്രതീക്ഷയിലാണ് കോൺഗ്രസിലേക്ക് കയറാൻ പോയത് എന്നിട്ട് ഒടുവിൽ അൻവറിനെ എല്ലാവരും കൂടി പുറത്തിരുത്തി. എന്തൊരു ഗതികേടാണ് അൻവറിന്റെ കാര്യം നിലമ്പൂർ ഉപതിരഞ്ഞെടുപ്പും അതിൽ ഇടതുപക്ഷത്തിന് തോൽപ്പിച്ച് അധികാരത്തിൽ കോൺഗ്രസിനെ കൊണ്ടുവന്നിട്ട് കോൺഗ്രസിലേക്ക് കൊട്ടും കുറവയും പാണ്ടിമേളവുമായി ചെന്നുകയറാൻ കാത്തു കാത്തിരിക്കുകയാണ് അൻവർ മലർപ്പൊടിക്കാരന്റെ സ്വപ്നം പോലെ ഇതൊന്നുമങ്ങോട്ട് തീരെ ശരിയാകുന്നതുമില്ല. പിണറായോടുള്ള വിദ്വേഷം നിമിത്തമാണ് അൻവർ കോൺഗ്രസിലേക്ക് ചേക്കേറാൻ തീരുമാനിച്ചത് നിലമ്പൂരിൽ നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് നടത്തി കോൺഗ്രസിന്റെ സ്ഥാനാർത്ഥിയെ പട്ടും വളയും വാങ്ങി ജയിപ്പിക്കാം എന്നൊക്കെ വീരവാദം പറഞ്ഞിട്ടാണ് അങ്ങോട്ടേക്ക് ചേക്കേറാൻ ചെന്നത് എന്നാൽ അൻവറിന്റെ പിന്നീട് ഉള്ള നടപടികളൊക്കെ വലിയ തിരക്കഥയെ വെല്ലുന്ന പോലെ ട്വിസ്റ്റുകൾ നിറഞ്ഞതായിരുന്നു ആദ്യം കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി നിലമ്പൂരിൽ നിൽക്കുന്നത് തന്റെ ഇഷ്ടക്കാരൻ മതി എന്ന നിലപാടിൽ അൻവർ ഉറച്ചുനിന്നു ജോയിയോട് ആയിരുന്നു അന്ന് പറഞ്ഞ പ്രിയം എന്നാൽ ആര്യാടൻ ഷൗക്കത്തിനെ മാത്രമേ നിർത്താൻ പറ്റൂ എന്ന തരത്തിൽ കോൺഗ്രസിന് ഒരു വിഭാഗം ഉറച്ചു നിന്നതോടെ അൻവറിന്റെ ചീട്ടു കീറി. നീണ്ട ചർച്ചകൾക്ക് ശേഷം എന്നാൽ ശരി തിരഞ്ഞെടുപ്പിന് ആര് സ്ഥാനാർത്ഥിയായാലും അതിന് മുൻപേ എനിക്ക് കോൺഗ്രസിലേക്ക് കസേരയിട്ട് ഇരിക്കണം എന്ന് അൻവർ പറഞ്ഞതോടുകൂടി കാര്യം പിന്നെയും മാറി അൻവറിനെ കോൺഗ്രസിലേക്ക് എടുക്കാൻ ഒരു നേതാക്കന്മാർക്കും താല്പര്യം ഉണ്ടായില്ല. അതോടെ ആകെ ഇടഞ്ഞ അൻവറിനെ ലീഗ് നേതൃത്വം ഒടുവിൽ തള്ളിപ്പറഞ്ഞു കോൺഗ്രസിന്റെ സ്ഥാനാർത്ഥി തീരുമാനിക്കുന്നത് അൻവർ അല്ല എന്നും ഏത് സ്ഥാനാർഥിയെ കോൺഗ്രസ് നിലമ്പൂരിൽ നിർത്തിയാലും തങ്ങൾ രണ്ടുകയ്യും നീട്ടി സ്വീകരിക്കാൻ തയ്യാറാകുമെന്നും ലീഗ് നേതൃത്വം ഉറച്ചുനിന്നതോടുകൂടി അൻവറിന്റെ കഥയിലെ വലിയ ട്വിസ്റ്റുകൾ തുടങ്ങി. പിന്നീട് എങ്ങനെയെങ്കിലും കോൺഗ്രസിലേക്ക് കയറിപ്പട്ടണം എന്നുള്ള പത്രപ്പാടായി പക്ഷേ അൻവറിനെ തൃണമൂൽ കോൺഗ്രസോടുകൂടി കോൺഗ്രസിലേക്ക് കയറ്റാൻ പറ്റില്ല എന്ന് നേതാക്കന്മാർ ഉറച്ചുനിന്നു ഒടുവിൽ അസോസിയേറ്റ് പാർട്ടിയാക്കി അൻവറിനെ ഒതുക്കി ഒറ്റയ്ക്ക് വേണമെങ്കിൽ വന്നോ എന്ന് കോൺഗ്രസുകാർ പറഞ്ഞതാണ് പക്ഷേ ഒറ്റയ്ക്ക് അങ്ങനെ താൻ ഇപ്പോൾ പോയി രക്ഷപ്പെടേണ്ട എന്ന് തൃണമൂഴികൾ പരസ്യപ്രസ്താവന നടത്തിയതോടുകൂടി അൻവർ ആകെ പെട്ടുപോയി. അന്ന് തൊട്ടുള്ള സ്വപ്നമാണ് എങ്ങനെയെങ്കിലും നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് നടത്തി അതിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ വിജയിയാക്കിയതിനു ശേഷം തന്റെ വിലപേശലുമായി വീണ്ടും മുന്നോട്ടുവരണമെന്ന് ആ സ്വപ്നം ഇപ്പോഴും സ്വപ്നമായി അവശേഷിക്കുകയാണ് കോൺഗ്രസ് അടുത്ത തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് കെപിസിസിയിൽ അഴിച്ചുപണി നടത്തി സുധാകരനെ ഇറക്കാൻ പറ്റില്ല എന്ന് ശാഠ്യം പിടിച്ച സുധാകരനും ഒരു പക്ഷവും നിന്നു എങ്കിലും അനുനയിപ്പിച്ച് സുധാകരനെ ഇറക്കി പകരം സണ്ണി ജോസഫിന് അവരോധിച്ചു എല്ലാ യുവതലമുറ നേതാക്കന്മാർക്കും വലിയ പരിക്കുകൾ ഒന്നുമില്ലാതെ സ്ഥാനമാനങ്ങൾ കൊടുത്തു. ഒടുവിൽ എല്ലാ നേതാക്കന്മാരും പരസ്യമായി ഞങ്ങൾ ഒറ്റക്കെട്ടാണ് എന്ന് പ്രഖ്യാപിച്ചു എന്നാൽ ഈ പ്രഖ്യാപനത്തിൽ ഒന്നും അൻവറിന് യാതൊരു വിലയുമുണ്ടായില്ല അല്ലെങ്കിലും പൊന്നൊരുക്കുന്നിടത്ത് പൂച്ചയ്ക്ക് പണ്ടേ ഒരു കാര്യവുമില്ലല്ലോ. കോൺഗ്രസ് പ്രവർത്തകനാണ് എന്ന് പറഞ്ഞ് ഇതിലൊന്നും ഒന്ന് കേറി ഞെളിഞ്ഞിരിക്കാനും പറ്റില്ല രണ്ടു വാക്ക് പറയാനും പറ്റില്ല എന്നാൽ ഒട്ടും കോൺഗ്രസിലേക്ക് ഇതുവരെയും ക്ഷണിക്കാനുള്ള ഒരു ലക്ഷണവും കാണുന്നില്ല. ഇതിനിടയിൽ കോൺഗ്രസിൽ നിന്ന് വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങൾ കാരണം ഇടതുപക്ഷത്തേക്ക് പോയ സാരിനെ വമ്പിച്ച സ്വീകരണമാണ് ഇടതുപക്ഷം കൊടുത്തത് ഇതുകൂടി കണ്ടതോടുകൂടി ആകെ ഹാലിളകി ബഹളം ഉണ്ടാക്കി അൻവർ നടക്കുകയാണ്. അൻവറും നിലമ്പൂർ ഉപതിരഞ്ഞെടുപ്പും ഒക്കെ കോൺഗ്രസുകാർ ഒരു വശത്തേക്ക് ഒതുക്കി വെച്ചു. എല്ലാ നേതാക്കന്മാരും അതിയായ സന്തോഷത്തിലാണ് പലർക്കും ആഗ്രഹിച്ച സ്ഥാനങ്ങൾ കിട്ടി കിട്ടാത്തവരെ അനുനയിപ്പിച്ച് സന്തോഷിപ്പിച്ചു അനുഗ്രഹം ഒക്കെ നേടി ഒരുവിധത്തിൽ നിർത്തിയിട്ടും ഉണ്ട് എന്താണെങ്കിലും മൊത്തത്തിൽ ഒരു അഴിച്ചു പണിയൊക്കെ നടത്തി ഇനി ഒറ്റക്കെട്ടായി മുന്നോട്ടു പോകണം എന്നൊരു തീരുമാനമൊക്കെ എടുത്ത സ്ഥിതിക്ക് ഒന്നുമില്ലെങ്കിലും ഒരു രണ്ടാഴ്ചയെങ്കിലും കുറഞ്ഞപക്ഷം എല്ലാവരും സ്പർദ്ധ കളഞ്ഞ് ഒന്നിച്ചു നിൽക്കുകയാണ് ഈ അവസരത്തിൽ പോലും മുഖത്തൊരു തരി സന്തോഷം പ്രകടിപ്പിക്കാൻ കഴിയാത്തത് നമ്മുടെ പാവം അൻവറിനായി പോയി. കയ്യിലിരുന്നതും പോയി കക്ഷത്തിയിരുന്നതും പോയി എന്ന അവസ്ഥയിൽ അൻവർ ദേ മേൽപ്പോട്ട് നോക്കി ഇരിപ്പുണ്ട്

Leave a Reply

Your email address will not be published. Required fields are marked *