Your Image Description Your Image Description

ഇതു പറഞ്ഞത് കെ മുരളീധരൻ ആണ് രമേശ് ചെന്നിത്തലയും പറഞ്ഞു ഞങ്ങൾ ഒറ്റക്കെട്ടാണെന്ന് കെഎസ്ഇബി വേണുഗോപാലും പ്രസംഗിക്കുമ്പോൾ പറഞ്ഞു ഞങ്ങൾ ഇനി ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് സണ്ണി ജോസഫിന് പറയാനുള്ളതും ഇതുതന്നെയാണ് ഞങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കും അപ്പോൾ ഇത്രയും കാലം ഒറ്റക്കെട്ട് അല്ലായിരുന്നു എന്ന് പരസ്യ പ്രസ്താവന നടത്തുകയാണ് കോൺഗ്രസുകാർ ഇന്നത്തെ കെപിസിസി അധ്യക്ഷ സ്ഥാന അവരോഹണ ചടങ്ങിൽ ചെയ്തത്. ഇത്രയും ബുദ്ധിയില്ലാത്തവൻ ആണോ കോൺഗ്രസുകാർ എന്ന് ചോദിക്കുന്നതിൽ അർത്ഥമില്ല എങ്കിലും മറ്റൊന്നും ചോദിക്കാൻ നിവർത്തി ഇല്ലാത്തതുകൊണ്ട് ചോദിക്കുകയാണ് ഇത്രയും ബോധമില്ലേ കോൺഗ്രസുകാരെ നിങ്ങൾക്ക്. ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് ഇടയ്ക്കിടയ്ക്ക് പറഞ്ഞ് ചിലർക്ക് സംശയമോ തോന്നിപ്പിക്കേണ്ട ഒറ്റക്കെട്ടാണെന്ന് കാണിച്ച കൊടുത്താൽ മതി എന്ന് മുരളീധരന്റെ പ്രസ്താവനയാണ് ഇതിൽ കുറച്ചെങ്കിലും ഭേദം. ഇതിനുപുറമെയാണ് രമേശ് ചെന്നിത്തലയുടെ മറ്റൊരു പ്രസംഗം സണ്ണി ജോസഫിനെ ഒരു മതവിഭാഗത്തിലേക്ക് ചേർക്കാനുള്ള ചില ശ്രമങ്ങൾ അന്തർധാരയിൽ നടന്നുവെന്നും എന്നാൽ സണ്ണി കോൺഗ്രസിന്റെ പ്രവർത്തകൻ ആണെന്നും ഒരു മതത്തിനെയും പ്രതിനിധാനം ചെയ്യുന്ന വ്യക്തിയല്ല എന്ന്. ഇത് കേട്ട് കെസി വേണുഗോപാൽ തല ചൊറിഞ്ഞും തലചരിച്ചും അക്ഷമനാകുന്നത് കാണാം. ക്രിസ്തീയ സഭ തന്നെ ഞങ്ങളിൽ നിന്ന് ഒരാളെ കോൺഗ്രസിന്റെ ഉയർന്ന സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന് ആവശ്യം നേരിട്ട് ഉന്നയിച്ചതാണ് അതിനുപുറമേ കെ സുധാകരനെ താഴെ ഇറക്കി ഒരു ക്രിസ്ത്യൻ വിഭാഗത്തിലുള്ള വ്യക്തിയെ അതും കത്തോലിക്കാ സഭയിൽ നിന്നുള്ളവനെ തന്നെ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് കൊണ്ടുവന്നാൽ മാത്രമേ കോൺഗ്രസിന് കുറച്ചെങ്കിലും കേരളത്തിൽ ഇനി വേരുപിടിക്കാൻ കഴിയൂ എന്നുള്ള ചിന്ത തന്നെയാണ് സണ്ണി ജോസഫ് ആൻഡ് ആന്റണി എന്നീ പേരുകളിൽ തന്നെ കെപിസിസി അധ്യക്ഷ സ്ഥാനത്തിന്റെ പട്ടിക ചുരുങ്ങി നിൽക്കാൻ കാരണം എന്നിട്ടാണ് ഇപ്പോൾ പാർട്ടിയുടെ തീരുമാനത്തിനെ പോലും മറികടന്നുകൊണ്ട് സണ്ണി ജോസഫ് ഒരു പ്രത്യേക മതവിഭാഗത്തിന്റെ വക്താവല്ല എന്ന് രമേശ് ചെന്നിത്തല പരസ്യമായി പ്രസ്താവിക്കുന്നത്. ഇതുതന്നെ പാർട്ടിക്കുള്ളിൽ അസ്വാരസ്യങ്ങൾ നിലനിൽക്കുന്നുണ്ട് എന്നതിന്റെ വ്യക്തമായ തെളിവാണ്. സണ്ണി ജോസഫിനെ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിച്ചപ്പോൾ തന്നെ ആന്റോ ആന്റണി ഇടഞ്ഞു ആന്റണിയെ തോട്ടികുത്തി പരിക്കേൽപ്പിച്ച് മുരളീധരനും രംഗത്തുവന്നു തോട്ടു കുത്തിയ മുരളീധരനെ പിൻഗാലിന് ചവിട്ടി ആന്റോ ആന്റണിയും രംഗത്ത് വന്നു. ഇതൊക്കെ നടത്തിയിട്ടാണ് ഇപ്പോൾ കോൺഗ്രസുകാർ ഒക്കെ കൂടി കയറി നിന്ന് മൈക്കിൽ പ്രസംഗിക്കുന്നു ഞങ്ങൾ ഒറ്റക്കെട്ടാണ്. വലിയ വീരവാദങ്ങളാണ് ഓരോ നേതാക്കന്മാരും സണ്ണി ജോസഫ് അധ്യക്ഷനായി വന്നു കഴിഞ്ഞാൽ കേരളത്തിൽ നടത്തുമെന്ന് പറയുന്നത് അതേസമയം തന്നെ എല്ലാവരും ഒരേ പോലെ പറയുന്ന മറ്റൊരു കാര്യമുണ്ട് കേരളത്തിന്റെ ഭരണം തിരിച്ചുപിടിക്കുന്നത് അത്ര എളുപ്പമല്ല എന്ന് മുരളീധരൻ അത് കൃത്യമായി പറയുകയും ചെയ്തു കുറച്ചൊന്നും വെള്ളം കുടിച്ചാൽ പോര കേരളത്തിന്റെ ഭരണം തിരിച്ചു പിടിക്കാൻ എന്ന്. സണ്ണി ജോസഫ് ആരാണ് എന്ന് ഇനി കോൺഗ്രസിലെ നേതാക്കന്മാർ ഒന്ന് ഉറപ്പിച്ചു പറയണം ക്രിസ്തീയ വിഭാഗത്തിന്റെ പ്രതിനിധിയായി നിങ്ങൾ കൊണ്ടുവന്നതാണോ അതോ കോൺഗ്രസിന്റെ മാത്രം പ്രതിനിധിയാണോ എന്ന് ക്രിസ്തീയ വിഭാഗത്തിന്റെ പ്രതിനിധി അല്ല എന്ന് ഉറപ്പിച്ചു പറഞ്ഞാൽ ക്രിസ്ത്യാനികളുടെ വോട്ട് കയ്യിൽ നിന്ന് പോകുമെന്ന് ഉറപ്പാണ്. പരസ്യമായി ക്രിസ്തീയ വിഭാഗത്തിനെ തള്ളിപ്പറഞ്ഞാൽ അത് തിരഞ്ഞെടുപ്പിന് തിരിച്ചടിയാകും. എന്നാൽ സണ്ണി ജോസഫിനെ ക്രിസ്തീയ വിഭാഗത്തിൽ നിന്ന് തിരഞ്ഞെടുപ്പ് ആണ് എന്ന് പറഞ്ഞു കഴിഞ്ഞാൽ കെ സുധാകരനോട് ചെയ്തത് ഒരു മതത്തിനോടും ജാതിയോടും ഉള്ള കടുത്ത വിവേചനം തന്നെയാകും. എ കെ ആന്റണിക്കും ഉമ്മൻചാണ്ടിക്കും ശേഷം കേരള കോൺഗ്രസിൽ ശക്തനായ ഒരു ക്രിസ്തീയ മതവിഭാഗത്തിൽ നിന്നുള്ള വ്യക്തി ഇല്ല എന്നുള്ളതിന്റെ കുറവ് പരിഹരിക്കാൻ ആണ് സണ്ണി ജോസഫിനെ യും ആൻഡ് ആന്റണിയും തന്നെ പരിഗണിച്ചു വച്ചിരുന്നത് എന്നത് പരസ്യമായ രഹസ്യമാണ് എന്നിരിക്കെ അത് നിങ്ങൾക്കൊന്നും തോന്നിയില്ലല്ലോ അല്ലേ നിങ്ങൾ തെറ്റിദ്ധരിച്ചില്ലല്ലോ അല്ലേ ഞങ്ങൾ പറയുന്നത് മാത്രമാണ് സത്യം എന്നൊക്കെ മുഖവുര പറഞ്ഞുകൊണ്ട് രമേശ് ചെന്നിത്തല ഒക്കെ എന്ത് പ്രസംഗമാണ് നടത്തുന്നത്. രമേശ് ചെന്നിത്തലയുടെ പ്രസംഗം ഒരു പ്രഹസനമായി പോയി എന്ന് പറയാതെ വയ്യ.

Leave a Reply

Your email address will not be published. Required fields are marked *