Your Image Description Your Image Description

ക്രിക്കറ്റ് ലോകത്ത് കരുണയും കഠിനാധ്വാനവും അതിശയ പ്രകടനമായ പ്രകടനങ്ങളുമായി തിളങ്ങുന്ന ഒരു താരമുണ്ട് — വിരാട് കോഹ്‌ലി. ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തെ പുതുചുവപ്പുകളാൽ രേഖപ്പെടുത്തിയ ഈ മഹാനായ താരത്തിന്റെ പേരിൽ ഒരു മാതൃകയും, പ്രതിബദ്ധതയും, ജാഗ്രതയുമുണ്ട്. ബാല്യത്തിലേതുടങ്ങിയ പന്തുകളിയിലൂടെ, ദേശീയ ടീമിന്റെ ക്യാപ്റ്റൻ പദവിയിലേക്കുള്ള കോഹ്‌ലിയുടെ യാത്ര ഒരു വിജയഗാഥയാണ്.1988ൽ ദില്ലിയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച കോഹ്‌ലി, ചെറുപ്പം മുതൽ തന്നെ ക്രിക്കറ്റ് പിച്ചിൽ അതിശക്തമായ മനോഭാവം കാണിച്ചു. കഠിന പ്രയത്‌നവും ലക്ഷ്യത്തിലേക്ക് ഒറ്റമൂക്കമായ ശ്രമവും കൊണ്ട് അദ്ദേഹം സ്വന്തം ഇടം നേടുകയും, ഇന്ത്യയുടെ ഭാവിയെ നിർണ്ണയിക്കുന്ന നായകനായി മാറുകയും ചെയ്തു. ചെറു പിച്ചുകളിൽ നിന്നും അന്താരാഷ്ട്ര അരങ്ങിലെ മഹോത്സവങ്ങളിലേക്ക് കോഹ്‌ലി കടന്നുചെന്നത്, ഏത് യുവതലമുറയെയും പ്രചോദിപ്പിക്കുന്നതായിരുന്നു.അതിരുകളില്ലാത്ത പ്രതിഭയും, വാക്കിനപ്പുറം പോകുന്ന ആഗ്രഹവുമാണ് കോഹ്‌ലിയുടെ സ്വന്തം ഭാവം. ടെസ്റ്റ്, ഏകദിനം, ടി20 — ഏത് ഫോർമാറ്റിലായാലും അദ്ദേഹം തന്റെ അഗ്രഗാമിയായ പ്രകടനങ്ങളാൽ ആരാധകരുടെ മനസ്സുകൾ കവർന്നു. കളിക്കളത്തിൽ കാണിക്കുന്ന അഗ്നിജ്വാലയും, ടീമിനെ നയിക്കുന്ന തീക്ഷ്ണതയും അദ്ദേഹത്തെ സവിശേഷനാക്കുന്നു.
ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ സന്നദ്ധത അറിയിച്ച സൂപ്പർ താരം വിരാട് കോഹ്‍ലിയോട് പിന്മാറാൻ ആവശ്യപ്പെട്ട് ഇന്ത്യൻ മുൻ താരം മുഹമ്മദ് കൈഫ്. ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് കോഹ്‌ലിയുടെ പരിചയ സമ്പത്ത് ആവശ്യമുണ്ടെന്നും ഇന്ത്യയുടെ അഭിമാനവും അന്തസ്സും സംരക്ഷിക്കാൻ കോഹ്‌ലി കളിക്കണമെന്നും മുഹമ്മ്ദ് കൈഫ് പറഞ്ഞു.അതേ സമയം കഴിഞ്ഞ ദിവസമാണ് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കാനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ വരുന്നത്. ഇംഗ്ലണ്ട് പരമ്പരയിലെങ്കിലും കളിക്കണമെന്ന ആവശ്യം ബിസിസിഐ മുന്നോട്ട് വച്ചെങ്കിലും കോഹ്‌ലി തീരുമാനത്തിൽ ഉറച്ചുനിന്നതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.താരത്തെ സ്വാധീനിക്കാൻ കഴിയുന്ന വ്യക്തികളുമായി ബിസിസിഐ ബന്ധപ്പെട്ടെങ്കിലും ഈ ശ്രമവും വിജയിച്ചില്ലെന്നാണ് സൂചന. നേരത്തെ മുൻ താരങ്ങൾ വിരമിക്കൽ തീരുമാനം പിൻവലിക്കാൻ തയ്യാറാകണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്ക് പിന്നാലെ തന്നെ തന്‍റെ ടെസ്റ്റ് കരിയര്‍ അവസാനിച്ചുവെന്ന് കോഹ്‌ലി സഹതാരങ്ങളോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്. പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കോഹ്‌ലിക്ക് സാധിച്ചിരുന്നില്ല. എന്നാൽ പിന്നീടുള്ള ചാമ്പ്യൻസ് ട്രോഫിയിലും ഇപ്പോൾ നടക്കുന്ന ഐപിഎല്ലിലും താരം തിളങ്ങി.ഇന്ത്യക്കായി 123 ടെസ്റ്റുകളില്‍ കളിച്ച വിരാട് കോലി 46.85 ശരാശരിയില്‍ 9230 റണ്‍സാണ് നേടിയത്. 30 സെഞ്ച്വറികളും 31 അര്‍ധസെഞ്ച്വറികളുമാണ് വിരാടിന്റെ പേരിലുള്ളത്. 2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ കിംഗ്സ്റ്റണിലാണ് ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറിയത്. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിരാട് കോഹ്ലിയുടെ ബാറ്റിംഗ് ശരാശരിയിലും പ്രകടനത്തിലും വലിയ ഇടിവാണ് സംഭവിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കളിച്ച 37 ടെസ്റ്റില്‍ മൂന്ന് സെഞ്ച്വറി അടക്കം1990 റണ്‍സ് മാത്രമാണ് കോഹ്‌ലി ആകെ നേടിയത്.അതെ സമയം ജൂൺ 20 മുതൽ ഇംഗ്ലണ്ടിനെതിരെ ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയെ വിരാട് കോഹ്‌ലി നയിക്കണമെന്ന്
മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ. ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരാട് കോഹ്‌ലി വിരമിക്കാനൊരുങ്ങുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് വോണിന്റെ പ്രതികരണം. ഞാനാണെങ്കിൽ വിരാട് കോഹ്‌ലിയെ ക്യാപ്റ്റനാക്കുകയും ശുഭ്മാൻ ഗിൽ വൈസ് ക്യാപ്റ്റനാക്കുകയും ചെയ്യുമായിരുന്നുവെന്ന് വോൺ അഭിപ്രായപ്പെട്ടു.വിരാട് കോഹ്ലിയുടെ വിരമിക്കൽ ക്രിക്കറ്റ് ആരാധകർക്ക് ഇനിയും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല എന്നത് യാഥാർത്ഥ്യമാണ് പെട്ടെന്ന് വിരമിക്കൽ പ്രഖ്യാപിക്കാനും മറ്റു ഇടനില ചർച്ചകളിൽ പോലും വശംവദനാകാതിരിക്കുന്നതും എന്തുകൊണ്ടാണ് എന്ന് അഭ്യൂഹങ്ങൾ ഇപ്പോഴും നിലനിൽക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *