Your Image Description Your Image Description

പപ്പുമോൻ വെറുമൊരു കോമാളിയായി മാറുകയാണ്. എത്ര കിട്ടിയാലും പഠിക്കാത്ത പപ്പുമോന് വീണ്ടും വീണ്ടും കണക്കിന് കൊടുക്കുകയാണ് .
ഓപ്പറേഷന്‍ സിന്ദൂരിനെതിരെ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആവശ്യത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പതിവ് സമ്മേളനങ്ങളില്‍ പോലും രാഹുല്‍ ഹാജരാകാത്തപ്പോള്‍ എന്തിനാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ആവശ്യപ്പെടുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ‘പാര്‍ലമെന്റിന്റെ പതിവ് സമ്മേളനങ്ങളില്‍ രാഹുല്‍ ഹാജരാകാത്തതിനാല്‍ എന്തുകൊണ്ടാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം നടത്താന്‍ ആഗ്രഹിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. പ്രധാനപ്പെട്ട ബില്ലുകള്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍, അദ്ദേഹവും സഹോദരിയും (പ്രിയങ്ക ഗാന്ധി) പൊതുവെ ഹാജരാകുന്നതായി കാണാറില്ല,’ രാജീവ് ചന്ദ്രശേഖര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. പാകിസ്ഥാനെതിരായ ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂരിനെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് കൂടിയായ രാഹുല്‍ ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് ശേഷവും പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. മോദിക്ക് എഴുതിയ കത്തില്‍ ജനപ്രതിനിധികളുടെ ഐക്യവും ദൃഢനിശ്ചയവും പ്രകടിപ്പിക്കുന്നതിനായി ഒരു പ്രത്യേക സമ്മേളനം നടത്തണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടിരുന്നത്. മറ്റ് നിരവധി പ്രതിപക്ഷ നേതാക്കളും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഓപ്പറേഷന്‍ സിന്ദൂരിനുശേഷവും ഇതേ ആവശ്യം പ്രതിപക്ഷം ഉയര്‍ത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്ത് എഴുതിയ കത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്ന ആവശ്യം ആവര്‍ത്തിച്ചിരുന്നു. ‘പുതിയ സംഭവവികാസങ്ങള്‍ കണക്കിലെടുത്ത്, പഹല്‍ഗാം ഭീകരത, ഓപ്പറേഷന്‍ സിന്ദൂര്‍, ആദ്യം വാഷിംഗ്ടണ്‍ ഡിസിയില്‍ നിന്നും പിന്നീട് ഇന്ത്യാ-പാകിസ്ഥാന്‍ സര്‍ക്കാരുകളുടെ വെടിനിര്‍ത്തല്‍ പ്രഖ്യാപനങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനായി പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്നാണ് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടെയും ഏകകണ്ഠമായ അഭ്യര്‍ത്ഥന,’ ഖാര്‍ഗെ പറഞ്ഞു. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഈ അഭ്യര്‍ത്ഥനയെ പിന്തുണച്ചുകൊണ്ട് താനും ഇക്കാര്യം കത്തില്‍ സൂചിപ്പിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഓപ്പറേഷന്‍ സിന്ദൂര്‍ ഇപ്പോഴും തുടരുകയാണ് എന്നും പാകിസ്ഥാന്റെ ആക്രമണത്തിന് തക്ക മറുപടിയാണ് ഇന്ത്യ നല്‍കിയത് എന്നും സൈന്യം അറിയിച്ചു. ഇന്ത്യയ്‌ക്കെതിരായ ഏതൊരു ഭീകരാക്രമണവും യുദ്ധമായി കണക്കാക്കും എന്ന മുന്നറിയിപ്പും പാകിസ്ഥാന് ഇന്ത്യ നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *