Your Image Description Your Image Description

ജറുസലേം: പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിക്കുന്ന രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇസ്രയേൽ. പലസ്തീൻ രാഷ്ട്രത്തെ അം​ഗീകരിക്കുന്ന രാജ്യങ്ങൾക്കെതിരെ ഏകപക്ഷീയമായ നടപടിയുണ്ടാകുമെന്നാണ് പലസ്തീന്റെ ഭീഷണി. പലസ്തീനെ ഔദ്യോഗികമായി അംഗീകരിക്കുമെന്ന് ചില രാജ്യങ്ങൾ നിലപാടെടുത്ത പശ്ചാത്തലത്തിലാണ് ഇസ്രയേൽ വിദേശകാര്യമന്ത്രി ഗിദയോൻ സാറിന്റെ മുന്നറിയിപ്പ്.

പലസ്തീന് രാഷ്ട്രപദവി നൽകുന്നത് ഹമാസിന്റെ ഭീകരതയ്ക്കുള്ള സമ്മാനമായി ഇസ്രയേൽ കണക്കാക്കുമെന്നാണ് ​ഗിദയോൻ സാറിന്റെ നിലപാട്.ജറുസലേമിൽ ജർമൻ വിദേശകാര്യമന്ത്രി ജൊഹാൻ വദേഫുലുമായിച്ചേർന്ന് നടത്തിയ പത്രസമ്മേളനത്തിലാണ് സാർ ഇക്കാര്യം പറഞ്ഞത്. അതേസമയം, പലസ്തീൻ-ഇസ്രയേൽ പ്രശ്നത്തിനുള്ള ശാശ്വതപരിഹാരം ദ്വിരാഷ്ട്രഫോർമുല തന്നെയാണെന്ന് ജർമൻ വിദേശകാര്യമന്ത്രി പറഞ്ഞു.

അതിനിടെ, ഗാസയിൽ ശനിയാഴ്ച രാത്രിയും ഞായറാഴ്ചയുമായി ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ പത്തുപേർ മരിച്ചു. ഇതിലേറെയും സ്ത്രീകളും കുട്ടികളുമാണ്.

Leave a Reply

Your email address will not be published. Required fields are marked *