Your Image Description Your Image Description

ചെന്നൈ: പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മ ഉൾപ്പെടെ 13 പേരെ അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ ചെന്നൈ ചെങ്കൽപ്പെട്ടിലാണ് സംഭവം. കുട്ടി ഗർഭിണിയായതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. പെൺകുട്ടിയുടെ വീടിനടുത്തുള്ള നിരവധിപേരാണ് പതിമൂന്നുകാരിയെ ലൈം​ഗികപീഡനത്തിന് ഇരയാക്കിയത്. സംഭവത്തെ കുറിച്ച് അറിഞ്ഞിട്ടും പ്രതികരിക്കു‌കയോ പൊലീസിൽ അറിയിക്കുകയോ ചെയ്യാൻ പെൺകുട്ടിയുടെ അമ്മ തയ്യാറായില്ല.

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പെൺകുട്ടിയെ ചെങ്കൽപ്പെട്ട് ഗവൺമെൻറ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് പെൺകുട്ടി കൂട്ടബലാത്സം​ഗത്തിനിരയായ വിവരം പുറംലോകം അറിയുന്നത്. പെൺകുട്ടിയെ പരിശോധിച്ചപ്പോഴാണ് ആറുമാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്. ഇതോടെ ആശുപത്രി അധികൃതർ ഇക്കാര്യം താംബരം സിറ്റി പൊലീസിൽ അറിയിച്ചു. തുടർന്ന് അന്വേഷണത്തിലാണ് പെൺകുട്ടി പലവട്ടം പീഡിപ്പിക്കപ്പെട്ടതായി വിവരം ലഭിച്ചത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:

പെൺകുട്ടി പീഡനവിവരം അറിയിച്ചെങ്കിലും കുട്ടിയുടെ അമ്മ അത് അവഗണിച്ചു. പൊലീസിൽ അറിയിക്കാനും അവർ മുതിർന്നില്ല. വെള്ളം നിറച്ച കാൻ വീട്ടിലേക്ക് കൊണ്ടുവന്ന 1പതിനേഴുകാരനാണ് പെൺകുട്ടിയോട് ആദ്യം മോശമായി പെരുമാറിയത്. ഇക്കാര്യം കേസാകാതെ ഇരുന്നതോടെ ഇയാൾക്ക് ധൈര്യമായി. പിന്നീട് പലപ്പോഴായി കൂട്ടുകാരേയും കൂട്ടി എത്തി. അവരും കുട്ടിയെ പീഡിപ്പിച്ചു. പെൺകുട്ടിയുടെ വീടിന് അടുത്തുള്ളവർ തന്നെയാണ് അറസ്റ്റിലായവർ. അറസ്റ്റുചെ്യത 13 പേരിൽ ഏഴുപേർ പ്രായപൂർത്തിയാകാത്തവരാണ്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *