Your Image Description Your Image Description

പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം എത്രയും വേഗം വിളിച്ചു ചേർക്കണമെന്ന് പ്രധാനമന്ത്രിയോട് രാഹുൽഗാന്ധി വീണ്ടും ആവശ്യപ്പെട്ടു . പഹൽഗാം തീവ്രവാദ ആക്രമണവും ഓപ്പറേഷൻ സിന്ദൂറും ചർച്ച ചെയ്യാൻ ജനപ്രതിനിധികൾക്കും ജനങ്ങൾക്കും സമ്മേളനം പ്രധാനപ്പെട്ടതാണ്.

മുന്നിലുള്ള വെല്ലുവിളികളെ നേരിടാനുള്ള നമ്മുടെ കൂട്ടായ ദൃഢനിശ്ചയം പ്രകടിപ്പിക്കാനുള്ള ഒരു അവസരം കൂടിയാണിത്. ഈ ആവശ്യം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് മോദിക്ക് നൽകിയ കത്തിൽ രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയത് .

രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെയും പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി. ഇരു സഭകളുടെയും സമ്മേളനം വിളിക്കണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. അതിർത്തിയിലെ സംഘർഷം സംബന്ധിച്ച് പാർലമെന്റിൽ വിശദമായ ചർച്ച നടത്തണമെന്ന് ശിവസേനയും ആർജെഡിയും ആവശ്യപ്പെട്ടു.

ഇപ്പോൾ ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധസമാന സാഹചര്യത്തിൽ അയവുണ്ടായിയെന്നാണ് ലഭിക്കുന്ന വിവരങ്ങൾ . യുദ്ധകാഹളങ്ങൾ മുഴങ്ങുമ്പോഴും ഇരു രാജ്യങ്ങളും ഒരു ഫുൾ സ്കെയിൽ വാറിലേക്ക് പോയില്ല..

ഇതിനിടയ്ക്കാണ് ട്രംപ് കേറി ഗോളടിച്ചത്.. ഇരു രാജ്യങ്ങളുമായി മണിക്കൂറുകൾ അമേരിക്ക നെഗോഷ്യേറ്റ് ചെയ്‌ത് പോലും.. ഇരു രാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ കരാറിന് സമ്മതിച്ചു എന്നാണ് ട്രംപ് പുരപ്പുറത്ത് കയറി വിളിച്ചു പറഞ്ഞത്.. അമേരിക്കയും ട്രംപും ഇന്ത്യയുടെയും ആഭ്യന്തര കാര്യത്തിൽ നടത്തിയ ഇടപെടൽ വരുംകാലങ്ങളിൽ കൂടുതൽ ചർച്ച ചെയ്യപ്പെടും..

ഇപ്പോൾ സൈനിക ഉദ്യോഗസ്ഥരിൽ നിന്നും കേൾക്കുന്നത് വെടി നിർത്തൽ കരാർ എന്ന ഒരു സംഗതി ഉണ്ടായിട്ടില്ല എന്നാൽ ഒരു ധാരണ ഉണ്ടായിട്ടുണ്ട് എന്നാണ്.. അതിന്റെ പോലും വിശദാംശങ്ങൾ ജനങ്ങളോട് കൃത്യമായി വിശദീകരിച്ചിട്ടില്ല..

ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധം ഒഴിവാക്കാൻ ധാരണ ഉണ്ടായത് സമാധാനവും സുരക്ഷയും പുരോഗതിയും സമൃദ്ധിയും ആഗ്രഹിക്കുന്ന ജനങ്ങൾക്ക് വലിയ ആശ്വാസമാണ്.. ഭീകരവാദം ഒന്നിനും പരിഹാരമല്ല. സമാധാനത്തിന്റെയും ജനാധിപത്യത്തിൻറെയും മതനിരപേക്ഷതയുടെയും മാർഗത്തിൽ ജീവിക്കാൻ രണ്ടു രാജ്യങ്ങളിലെയും ജനങ്ങൾക്ക് അവകാശമുണ്ട്.

എല്ലാ രൂപത്തിലുമുള്ള ഭീകരവാദത്തിന് അന്ത്യം കുറിക്കാൻ ശക്തമായ ഇടപെടൽ നടത്താൻ ഇന്ത്യയ്ക്ക് അവകാശമുണ്ടന്നത് രാജ്യത്തുള്ള ജനങ്ങളും സംഘടനകളും രാഷ്ട്രീയപാർട്ടികളും പൊതുവേ അംഗീകരിച്ച കാര്യമാണ്..

കഴിഞ്ഞ ദിവസം ചാനൽ മുറികളുടെ സുരക്ഷയിൽ ഇരുന്ന് കപട ദേശീയതയുടെ കാവിക്കൊടി ഉയർത്തി യുദ്ധകാഹളം മുഴക്കിയ കോട്ടിട്ട ജഡ്ജിമാർ വിസ്മരിക്കുന്ന ചരിത്ര യാഥാർഥ്യങ്ങളുണ്ട്… മതഭ്രാന്തിൽ ഉദയം കൊണ്ട പാക്കിസ്ഥാന്റെ വഴിയല്ല ഭാരതത്തിന്റേത് …

അപര വിദ്വേഷവും തീവ്രവാദവും താലോലിച്ചതാണ് പാക്കിസ്ഥാൻ ഇന്ന് കാണുന്ന ഗർത്തത്തിൽ പതിച്ചത്.. എന്നാൽ ഇന്ത്യയിലും മതഭ്രാന്തിന്റെയും വർഗീയതയുടെ മേളങ്ങൾ കൊഴുപ്പിക്കാൻ ഗ്യാലറിയിലിരുന്ന് കയ്യടിക്കുന്നവർ കുറവല്ല.. ഒരു നാണയത്തിന്റെ രണ്ടുവശങ്ങളായ ഭൂരിപക്ഷ – ന്യൂനപക്ഷ മതഭ്രാന്ത് ജനങ്ങളിൽ വേരുറപ്പിക്കാൻ അനുവദിക്കരുത്..

ഇപ്പോഴും പല സംശയങ്ങളും ബാക്കി നിൽക്കുന്നുണ്ട്.. എന്തുകൊണ്ട് പ്രധാനമന്ത്രി ഇത്രയും കാലം ഒരു പത്രസമ്മേളനത്തിലൂടെ രാജ്യത്തെ അഡ്രസ്സ് ചെയ്തില്ല..?? എന്തുകൊണ്ട് സർവ്വകക്ഷി യോഗങ്ങളിൽ പ്രധാനമന്ത്രി പങ്കെടുക്കുന്നില്ല..??

അമേരിക്കൻ പ്രസിഡണ്ട് ട്രംപ് ഇരു രാജ്യങ്ങളുമായി അനുനയ ചർച്ച നടത്തിയിട്ടുണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.. ചരിത്രപരമായി നോക്കിയാൽ അമേരിക്കയെ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഒരിക്കലും ഇടപെടാൻ അനുവദിച്ചിട്ടില്ല. ട്രംപിന്റെ അവകാശവാദങ്ങൾ അതേപടി നിലനിൽക്കുമ്പോഴും ഇന്ത്യയുടെ ആഭ്യന്തര കാര്യത്തിൽ ഇടപെടാൻ അനുമതി നൽകിയ സാഹചര്യം ജനങ്ങളോട് വിശദീകരിക്കണം..

അതുപോലെതന്നെ മറ്റൊരു പ്രധാന വിഷയമാണ് പാകിസ്ഥാൻ കേന്ദ്രീകരിച്ചുള്ള ഭീകരവാദം . അത് തുടച്ചു നീക്കുമെന്ന ഒരു ഉറപ്പും പാക്കിസ്ഥാൻ ഇതുവരെ നൽകിയതായി അറിയില്ല.. കശ്മീർ താഴ്വരയിൽ 30 ന് അടുത്ത് സാധാരണ മനുഷ്യരെ, ശൂന്യമായ അകലത്തിൽ വെടിവെച്ച് വീഴ്ത്തിയ ക്രിമിനലുകളെ ഇന്ത്യയ്ക്ക് എന്ത് ചെയ്യാൻ കഴിഞ്ഞു എന്ന് ഒരു ഭാഗത്തുനിന്നും നമുക്ക് വിശദീകരണം കിട്ടിയിട്ടില്ല..

ആഭ്യന്തരമോ വൈദേശീകമോ ആയ ഭീകരവാദികളിൽ നിന്നും ശത്രു രാജ്യങ്ങളിൽ നിന്നും സുരക്ഷയുടെ സമാധാന ജീവിതത്തിന്റെ ഭീഷണി ഉണ്ടാകില്ലന്ന ഉറപ്പാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്..

Leave a Reply

Your email address will not be published. Required fields are marked *