Your Image Description Your Image Description

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ട്രെയിനില്‍ കൊക്കെയ്ന്‍ ഉപയോഗിച്ചുവെന്ന അഭ്യൂഹങ്ങള്‍ക്ക് വിശദീകരണവുമായി ഫ്രഞ്ച് സര്‍ക്കാര്‍. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയെ കാണാനുള്ള മാക്രോണിന്റെ യാത്രയ്ക്കിടെയാണ് കിംവദന്തികള്‍ ഉയര്‍ന്നുവന്നത്. തീവ്ര വലതുപക്ഷ, റഷ്യന്‍ അനുകൂല സോഷ്യല്‍ മീഡിയകളില്‍ നിന്നുള്ള വീഡിയോകളാണ് അവകാശവാദങ്ങള്‍ക്ക് ആക്കം കൂട്ടിയത്. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറും ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സും ചേര്‍ന്ന് ട്രെയിനില്‍ കൊക്കെയ്ന്‍ വലിച്ചതായി ഓണ്‍ലൈന്‍ ഗൂഢാലോചന സിദ്ധാന്തക്കാര്‍ അവകാശപ്പെട്ടതിനെത്തുടര്‍ന്നാണ് ഫ്രഞ്ച് സര്‍ക്കാര്‍ വിശദീകരണം നല്‍കാന്‍ നിര്‍ബന്ധിതരായത്.

വെടിനിര്‍ത്തലിന് സമ്മതിക്കണമെന്ന് ആവശ്യപ്പെടുന്നതിനായി യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡ്മിര്‍ സെലെന്‍സ്‌കിയെ കാണാന്‍ യുക്രെയ്‌നിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്നു മൂവരും. നേതാക്കള്‍ ഫോട്ടോ എടുക്കുന്നതിനായി വണ്ടിക്കുള്ളില്‍ ഇരിക്കുമ്പോള്‍, ഫ്രഞ്ച് നേതാവ് ഒരു പൊതി കൊക്കെയ്ന്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന് ചില തീവ്ര വലതുപക്ഷ, റഷ്യന്‍ അനുകൂല അക്കൗണ്ടുകള്‍ അവകാശപ്പെട്ടു. സംഭവത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. അതേസമയം, യൂറോപ്യന്‍ ഐക്യം തകര്‍ക്കാന്‍ ഉദ്ദേശിച്ചുള്ള ഏകോപിതമായ തെറ്റായ വിവര പ്രചാരണമാണിതെന്ന് കിംവദന്തികള്‍ക്ക് മറുപടിയായി ഫ്രഞ്ച് പ്രസിഡന്‍സി പറഞ്ഞു. ‘ഈ വ്യാജ വാര്‍ത്ത ഫ്രാന്‍സിന്റെ ശത്രുക്കളാണ് പ്രചരിപ്പിക്കുന്നതെന്നും ഫ്രഞ്ച് മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *