Your Image Description Your Image Description

ഗുവാഹത്തി: കാമുകിയുടെ മകനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. അസമിലെ ഗുവാഹത്തിയിലാണ് സംഭവം. പത്തുവയസുകാരനെയാണ് യുവാവ് കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചത്. കാണാതായതിനെ തുടർന്ന് അമ്മ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറത്തുവന്നത്. പത്തുവയസുകാരന്റെ അമ്മയുടെ കാമുകനാണ് കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി കുറ്റിക്കാട്ടിൽ വലിച്ചെറിഞ്ഞത്.

ട്യൂഷന് പോയതായിരുന്നു കുട്ടി. എന്നാൽ തിരികെ വരാനുള്ള സമയം കഴിഞ്ഞിട്ടും എത്തിയിരുന്നില്ല. കുട്ടിയെ പലയിടത്തും അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിക്കാതായതോടെയാണ് കുടുംബം പൊലീസിനെ സമീപിച്ചത്. സംശയത്തിന്റെ അടിസ്ഥാനത്തിൽ അമ്മയുടെ ആൺസുഹൃത്തിനെ കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. പിന്നീട് മൃതദേഹം ഒളിപ്പിച്ച സ്യൂട്ട്കേസും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിലാരുന്നു സ്യൂട്ട്കേസ് ഉണ്ടായിരുന്നത്.

ഭർത്താവുമായി വേർപിരിഞ്ഞ കുട്ടിയുടെ അമ്മയ്‌ക്ക് പ്രതിയുമായി ബന്ധമുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിൽ യുവതിക്ക് പങ്കുണ്ടോ എന്നതിനെ കുറിച്ച് പാെലീസ് അന്വേഷിച്ചുവരികയാണ്. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. കുട്ടിയുടെ പിതാവിനെയും ചോദ്യം ചെയ്തിട്ടുണ്ട്.

“ഞങ്ങൾ അന്വേഷണം ആരംഭിച്ചു, ബാസിഷ്ഠ ക്ഷേത്രത്തിന് സമീപമുള്ള ഒരു കുറ്റിക്കാട്ടിൽ നിന്ന് ഒരു സ്യൂട്ട്‌കേസ് കണ്ടെത്തി. ആൺകുട്ടിയെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി ഉപേക്ഷിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ അമ്മയുടെ കാമുകൻ കുറ്റസമ്മതം നടത്തി. ഞങ്ങൾ ആളെ അറസ്റ്റ് ചെയ്തു. കൊലപാതകത്തിൽ പങ്കുണ്ടോ എന്നറിയാൻ കുട്ടിയുടെ അമ്മയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിട്ടുണ്ട്,”- ഗുവാഹത്തി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ (കിഴക്ക്) മൃണാൾ ദേക പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *