Your Image Description Your Image Description

കാസർകോട്: കാസർകോട് ചെറുവത്തൂർ ഞാണങ്കൈയിൽ ദേശീയപാതാ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. മണ്ണിനടിയിൽ കുടുങ്ങിയ 3 തൊഴിലാളികളെ രക്ഷപ്പെടുത്തി. മൂന്ന് പേരെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എല്ലാവരും ഇതര സംസ്ഥാന തൊഴിലാളികളാണ്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. ഉടന്‍ തന്നെ ഫയര്‍ഫോഴ്സും നാട്ടുകാരും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

4 പേരാണ് മണ്ണിനടിയിൽ കുടുങ്ങിയത്. ഒരാളെ വളരെ പെട്ടെന്ന് രക്ഷപ്പെടുത്തിയിരുന്നു. അവസാനം രക്ഷപ്പെടുത്തിയ ആളാണ് ഇപ്പോള്‍ മരണപ്പെട്ടിരിക്കുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നവരുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് സൂചന. റോഡ് നിർമ്മാണം നടക്കുന്ന ഇവിടെ അശാസ്ത്രീയമായ രീതിയിൽ മണ്ണെടുപ്പ് നടക്കുന്നുവെന്ന് ആക്ഷേപമുയര്‍ന്നിരുന്നു

Leave a Reply

Your email address will not be published. Required fields are marked *