Your Image Description Your Image Description

സ്പാനിഷ് ലാ ലീ​ഗ ഫുട്ബോൾ ടൂർണമെന്റിൽ റയൽ മാഡ്രിഡിനെതിരായ വിജയത്തിൽ പ്രതികരണവുമായി ബാഴ്സലോണ പരിശീലകൻ ഹാൻസി ഫ്ലിക്ക്. ‘ഈ വിജയം ആരാധകർക്കും താരങ്ങൾക്കും വേണ്ടിയാണ്. ഇത് മികച്ചയൊരു വിജയമാണ്. റയൽ മാഡ്രിഡ് ശക്തമായ ടീമാണ്. ചാംപ്യൻസ് ലീ​ഗ് സെമിയിൽ ഇന്റർ മിലാനോട് പരാജയപ്പെട്ടതിന് ശേഷവും ഇന്നലെ റയൽ മാഡ്രിഡിനെതിരെ 2-0ത്തിന് പിന്നിൽ നിന്നതിന് ശേഷം ബാഴ്സലോണയ്ക്ക് തിരിച്ചുവരവിന് കഴിഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ വിജയിക്കുക എളുപ്പമല്ല. ബാഴ്സലോണ നന്നായി കളിച്ചു. ഇനി എന്റെ ഹൃദയത്തിന്റെ പ്രവർ‌ത്തനം ഒന്ന് പരിശോധിക്കണം.’ മത്സരത്തിന് പിന്നാലെ ഹാൻസി ഫ്ലിക്ക് പ്രതികരിച്ചു.

ബാഴ്സയ്ക്ക് ഒരുപാട് തിരുത്തലുകൾ വരുത്താനുണ്ട്. പ്രത്യേകിച്ചും പ്രതിരോധത്തിൽ. മത്സരത്തിൽ തെറ്റുകൾ വരുത്തുമ്പോൾ എല്ലാം പ്രതിസന്ധിയിലാകും. ടീം ഒന്നായി മുന്നേറണം. എതിരാളികൾ ശക്തരാണ്. എന്നാൽ അതൊരു പ്രശ്നമാകരുത്.’ പ്രശ്നങ്ങൾ ബാഴ്സ ടീം പരിഹരിക്കുമെന്നും ഹാൻസി ഫ്ലിക്ക് പറഞ്ഞു.

റയൽ മാഡ്രിഡിനെതിരായ വിജയത്തോടെ സ്പാനിഷ് ലാ ലീ​ഗയിൽ ബാഴ്സലോണ ഒന്നാം സ്ഥാനം നിലനിർത്തി. 35 മത്സരങ്ങളിൽ നിന്ന് 26 ജയമടക്കം 82 പോയിന്റുകൾ ബാഴ്സ സ്വന്തമാക്കിയിട്ടുണ്ട്. 35 മത്സരങ്ങളിൽ നിന്ന് 23 ജയമടക്കം 75 പോയിന്റാണ് റയൽ മാഡ്രിഡ് നേടിയിരിക്കുന്നത്. സീസണിൽ മൂന്ന് മത്സരങ്ങൾ ശേഷിക്കേ ഒരു വിജയം കൂടി സ്വന്തമാക്കിയാൽ ബാഴ്സലോണയ്ക്ക് സ്പാനിഷ് ലീ​ഗ് കിരീടം സ്വന്തമാക്കാം.

 

 

Leave a Reply

Your email address will not be published. Required fields are marked *